28. ബോസ്റ്റണ്‍ ടീ പാര്‍ട്ടി മ്യൂസിയം

 1772 ഡിസംബര്‍ 16  നു വൈകുന്നേരം ബോസ്ടണിലും   പരിസര പ്രദേശത്തും  നിന്നും വന്ന 150  ല്‍ അധികം ആള്‍ക്കാര്‍ , ചിലരൊക്കെ   അമേരിക്കയിലെ ആദ്യകാല  താമസക്കാര്‍ ആയിരുന്ന   റെഡ് ഇന്ത്യന്സിനെ   വേഷഭൂഷാദികളില്‍ ആയി വന്ന്,  അന്നു  തുറമുഖത്ത് ഗ്രിഫിന്‍  വാര്‍ഫില്‍ എത്തിയിരുന്ന ഡാര്‍ട്ട്മൌത്, എലീനൊറ്  ബീവര്‍ എന്നീ   മൂന്നു കപ്പലിലും ഉണ്ടായിരുന്ന  ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ 340 തേയിലപ്പെട്ടികള്‍ മൂന്നു മണിക്കൂര്‍ കൊണ്ട്   കടലിലേക്ക് എറിഞ്ഞു.  ഇതിന്‍റെ   ദൃക്സാഅക്ഷി   വിവരണം ആദ്യം നല്‍കിയ ജോര്‍ജ് റൊബര്‍ട്ട് റ്റ്വെല്‍സ് ഹ്യൂസ്  എന്നവര്‍ പറഞ്ഞത്   ഈ  പരിപാടിയില്‍ പങ്കെടുത്തവര്‍    മൂന്നു   സംഘങ്ങളായി ഓരൊ ക്യാപ്റ്റന്‍റെയും കീഴില്‍ ആയിരുന്നു . ഓരോ സംഘത്തിലും  വിവിധ  ജോലികള്‍ ഓരൊരുത്തരെയും  ഏല്‍പ്പിച്ചിരുന്നു.  മറ്റാരെങ്കിലും   വരുന്നോ എന്ന് ശ്റദ്ധിക്കുക , പെട്ടികള്‍ തിരഞ്ഞു  പിടിച്ചു പുറത്തു കൊണ്ടു വരുക  എന്നിങ്ങനെ  ഓരോ ജോലിയും ഒരോരുത്തരെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍   കൃത്യമായ   പ്ലാനിങ് നടത്തിയിരുന്നു  എന്നു പറയുന്നതില്‍ അതിശയോക്തി ഉണ്ടാവില്ല. കൂടെ ഉള്ളവര്‍ പലരും ഈ  വസ്തുത ശരി വെച്ചിട്ടുണ്ട്. കുറെപ്പേര്‍     എന്താണ് സംഭവിക്കുന്നത് എന്നു കാണാന്‍  ജെട്ടിയിലും പ്രാന്തപ്രദേശത്തും   നിലയുറപ്പിച്ചിരുന്നു.

6 -  630 മണി ആയപ്പോള്‍ കപ്പലില്‍ കയറിക്കൂടിയവര്‍    കപ്പലിലെ  ജോലിക്കാരെ, പ്രത്യേകിച്ചും കസ്റ്റംസിലും മറ്റു പ്രവര്‍ത്തിച്ചിരുന്നവരെയും ക്യാപ്റ്റനെയും    ഭീഷണിപ്പെടൂത്തി   സമരപ്പോരാളികളെ എത്രയും വെഗം   ചായപ്പെട്ടികള്‍ എടുക്കാന്‍ അനുവദിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു.  കപ്പലിലെ ജോലിക്കാരെ   അപായപ്പെടുത്തുകയോ മറ്റുസാധനങ്ങള്‍  നശിപ്പിക്കുകയോ ചെയ്യില്ല  എന്നവര്‍ക്ക് ഉറപ്പു കൊടുത്തു. തുടര്‍ന്ന് ചായപ്പെട്ടികള്‍   ഡെക്കിലേക്ക് ഉയര്‍ത്തി  ഒരോ പെട്ടിയും    പൊളിച്ച്  അതിനകത്തുള്ള ചായപ്പൊടി   കടലിലേക്ക് എറിഞ്ഞു.  ഈ  കൂട്ടത്തില്‍ ഉണ്ടായിരുന്നവര്‍ കൂടുതലും  പല  വിധത്തില്‍   ജോലി ചെയ്ത് നൈപുണ്യം  സിദ്ധിച്ചവരും അവരുടെ സഹായികളും  ആയിരുന്നു. അവരില്‍ കൊല്ലന്മാര്‍   തൊപ്പിഉണ്ടാക്കുന്നവര്‍   ചാരായം വാറ്റുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ കുതിരകളെ പരിപാലിക്കുന്നവര്‍ , കയറ്  ഉണ്ടാക്കുന്നവര്‍  ഒക്കെ ഉണ്ടായിരുന്നു.  കൂടാതെ സമൂഹത്തില്‍ ഉയര്‍ന്ന  സ്ഥാനം വഹിച്ചിരുന്ന   കച്ചവടക്കാര്‍ ഡൊക്ടര്‍മാര്‍   തുടങ്ങിയവരും ഉണ്ടായിരുന്നു.

ഈ സംഭവം നടക്കുമ്പോള്‍ കടല്‍   വേലിയിറക്കത്തില്‍ ആയിരുന്നതുകൊണ്ട്, സഹായികളെ  ചിലരെ    വശങ്ങളില്‍ കൂടി ഇറക്കി   ചായപ്പൊടി   ചെളിയിലേക്ക് ചവിട്ടി താഴ്ത്താനും   ഇറക്കി വിട്ടു.  ചായപ്പൊടി ആരും മോഷ്ടീക്കുന്നില്ല  എന്ന് അവര്‍ ഉറപ്പു വരുത്തി.  അവസാനത്തെ  പെട്ടിവരെ   നശിപ്പിച്ചതിനു ശേഷം ബാക്കി സാധനങ്ങള്‍ എല്ലാം പഴയതുപോലെ  ആക്കി ഡെക്ക്   തൂത്തു വാരി വൃത്തിയാക്കി വെച്ചു.

മൂന്നു മൂന്നര മണിക്കൂര്‍ കൊണ്ട് സ്വാതന്ത്ര്യത്തിന്‍റെ  മക്കള്‍  ഈസ്റ്റ്  ഇന്ത്യാ കമ്പനിയുടെ 340 പെട്ടി   തേയിലയാണ്  നശിപ്പിച്ചത്. ഈ ചായപ്പൊടി  92,616  പൌണ്ട്  അഥവാ 46 ടണ്‍ ആയിരുന്നു. 1773  ലെ വില   9,659.64   ബ്രിട്ടീഷ് പൌണ്റ്റ് ആയിരുന്നു.  ഇന്നത്തെ വിലക്ക് 15 ലക്ഷം അമേരിക്കന്‍ ഡോളര്‍   വില വരുന്നതും ആയിരുന്നുവത്രെ.

ഈ   പരിപാടിക്കിടയില്‍  ഒരൊറ്റ സാധനം മാത്രമെ   നശിപ്പിക്കപ്പെട്ടുള്ളു.  അത് ഒരു    പൂട്ടു   മാത്രം ആയിരുന്നു.  പൂട്ടിനു  പകരം പുതിയ ഒരു പൂട്ടു വാങ്ങി ക്യാപറ്റന്മാരില്‍ ഒരാളെ  എല്‍പ്പിക്കുകയും ചെയ്തു. സമരത്തിന്‍റെ  തീവ്രത   മനസ്സിലാക്കി കൊടുക്കുവാന്‍ വേണ്ടീ.  അടുത്ത ദിവസം തുറമുഖത്തില്‍   വള്ളം തുഴഞ്ഞു വന്നവര്‍  കടലിന്‍റെ    ഉപരിതലത്തില്‍ ചായപ്പൊടിയും   പെട്ടിയുടെ   പലകക്കഷണങ്ങളും   ഒഴുകി നടക്കുന്നത്  കണ്ടൂ.   

 അമേരിക്കന്‍ സ്വാതന്ത്ര്യ  സമരത്തിന്‍റെ  ആദ്യത്തെ പ്രകടനം ആയിരുന്ന  ഈ ചരിത്ര പ്രധാന്യ ഉള്ള സംഭവം കഴിവതും യഥാതഥമായി   ചിത്രീകരിക്കുന്നതായിരുന്നു   ഈ  ബോസ്റ്റണ്‍ ടീ പാര്‍ട്ടി മ്യൂസിയത്തില്‍ ഞങ്ങള്‍ കണ്ടത്.   ഞങ്ങള്‍ ടിക്കറ്റ്   എടുത്തു   പുറത്തു  നിന്ന് അകത്തേക്ക്   കയറാന്‍ നില്‍ക്കുമ്പോള്‍   തന്നെ   മൈക്കില്‍ കൂടി     ഇതാ   ചായപ്പൊടി കയറ്റിയ   കപ്പലുകള്‍   മൂന്നും  തുറമുഖത്ത്   എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന്  പ്രഖ്യാപനം ഉണ്ടായി. അകത്തു കയറി   ഒരു  ഹാളില്‍   ബെഞ്ചില്‍ ഇരുന്ന  ആളില്‍ ഓരോരുത്തര്‍ക്കും അന്ന്  1773 ല്‍ ബോസ്റ്റണ്‍ ടീ  പാര്‍ട്ടിയില്‍ പങ്കെടുത്ത   നായകന്‍മാരുടെ   ജീവ ചരിത്ര   സംഗ്രഹം    പ്രിന്‍റു ചെയ്ത   ഒരു കാര്‍ഡ്   തന്നു.  ഓരോരുത്തരും  ഈ  പരിപാടിക്കിടയില്‍   അയാള്‍   ആയി    അഭിനയിക്കണം എന്ന്  ഒരു സ്ത്രീ  എല്ലാവര്‍ക്കും കാര്‍ഡ്  വിതരണം ചെയ്ത്  നിര്‍ദ്ദേശം കൊടുക്കുന്നുണ്ടായിരുന്നു.     തുടര്‍ന്ന്    ഞങ്ങളെ   പഴയ രീതിയില്‍ ഉള്ള  പായ്ക്കപ്പലിലേക്ക്  നയിച്ചു.  അവിടെ   വെച്ച്  അന്നു നടന്ന ടീ പാര്‍ട്ടിയുടെ   ചെറിയ   വിശദീകരണം നല്‍കി ഡെക്കില്‍ വെച്ചിട്ടൂള്ള ഏതാനും   ചതുര  ബ്ലൊക്കുകള്‍ കുട്ടികളെക്കൊണ്ട് കപ്പലിന്‍റെ ഡെക്കില്‍ നിന്നു   വെള്ളത്തിലേക്ക് എറിയിച്ചു. അതിനുശേഷം ഞങ്ങളെ   എല്ലാവരെയും  കപ്പലിന്‍റെ ഉള്ളിലെ   താഴത്തെ  തട്ടിലേക്ക്  ങ്കൊണ്ടു പോയി, അവിടെ   കപ്പലിന്‍റെ ക്യാപ്റ്റന്‍റ്റെ ഡമ്മി   ഉണ്ടാക്കി വെച്ചത്  കാണിച്ചു. തുടര്‍ന്ന്  ഗ്രിഫ്ഫിന്‍  വാര്‍ഫില്‍   നടന്ന   സംഭവങ്ങളെ  കുറിച്ച് രണ്ടു സ്ത്രീകള്‍  3D   പ്രൊജെക്ഷനില്‍   സംസാരിക്കുന്നതും  കാണിച്ചു.  അടുത്ത  മുറിയില്‍   അന്നു   സമരത്തില്‍ പങ്കെടുക്കാന്‍ നേതൃത്വം  കൊടുത്ത ജോണ്‍  ആഡംസ്   തുടങ്ങിയ   നേതാക്കന്‍മാരുടെ ചിത്രങ്ങള്‍   നിരനിരയായി    കപ്പലിന്‍റെ ഭിത്തിയില്‍    ഉറപ്പിച്ചിരുന്നു. അതില്‍ ഒന്ന് അന്നത്തെ   ബ്രിട്ടീഷ് രാജാവായിരുന്നു  ജോര്‍ജ് ആറാമന്‍റെത് ആയിരുന്നു. രാജാവും   സമര നേതാവായ ആഡംസുമായി നടന്ന   സംഭാഷണം അവരുടെ ചിത്രങ്ങള്‍ സംസാരിക്കുന്നത് പോലെ കാണിച്ചു.    രാജാവിന്‍റെ   ഭീഷണിയെ  നിസ്സാരമാക്കി   ഞങ്ങളെ ചൂഷണം ചെയ്യുന്ന   നിങ്ങളില്‍   നിന്നു സ്വാന്തന്ത്ര്യത്തില്‍ കുറഞ്ഞ  ഒന്നു കൊണ്ടും തൃപ്തി  ആവില്ല  എന്ന്  ഉറപ്പിച്ചു പറഞ്ഞു.  തുടര്‍ന്ന്    ഒരു  3D  തിരശ്ശീലയില്‍ ബോസ്റ്റണ്‍ ടീപാര്‍ട്ടിക്കു ശെഷം   ബോസ്റ്റണിലും മറ്റും നടന്ന  ബ്രിട്ടീഷ് പട്ടാളക്കാരും സ്വാതന്ത്ര്യ  സമര  സേനാനികളും തമ്മില്‍  നടന്ന   യുദ്ധം    3D  സിനിമയായി   അവതരിപ്പിച്ചു കണ്ടു.  ഇതോടുകൂടി  മ്യൂസിയത്തിലെ    ബോസ്റ്റണ്‍ ടീ പാര്‍ട്ടിയുടെ   അവതരണം   സമാപിച്ചു. അന്നത്തെ   കപ്പലിന്‍റെ മാതൃകയും   കപ്പലിലെ രീതികളുമൊക്കെ   വളരെ   ഭംഗിയായി യഥാതഥമാക്കി   തന്നെ അവതരിപ്പിച്ചു. പുറത്ത് ഒരു ഗിഫ്റ്റ് ഷോപ്പില്‍ ബോസ്റ്റണ്‍ ടീ പാര്‍ട്ടിയെ ഓര്‍മ്മിപ്പിക്കുന്ന സോവെനീറുകള്‍ വില്‍ക്കാനും   വാങ്ങാനും ഒരു ഗിഫ്റ്റ്ഷോപ്പും ചായ   കാപ്പി കിട്ടുന്ന ഷോപ്പും ഉണ്ടായിരുന്നു.

ഇതോടൊപ്പം കൊടുക്കുന്ന  ചിത്രങ്ങളില്‍  ചിലത്   ഗൂഗിളില്‍ നിന്ന്  ആണ്.

 


















Comments

Popular posts from this blog

11. മസ്സാച്യുസെറ്റ്സ് സംസ്ഥാന പാര്‍ക്കുകള്‍

7: ബോസ്ടണിലെ ന്യൂ ഇങ്ലണ്ട് അക്വേറിയം

29.ലോകത്തിലെ ഒന്നാമത്തെ സാങ്കേതിക സ്ഥാപനമായ എം.ഐ.റ്റി സന്ദര്‍ശനം