7: ബോസ്ടണിലെ ന്യൂ ഇങ്ലണ്ട് അക്വേറിയം
ം
സമുദ്രത്തില്‍ ഉള്ള വൈവിധ്യം ഏറിയ ജന്തുക്കളെ സാധാരണ കരയിലെ ജന്തുക്കളെപ്പോലെ നമുക്ക് കാണാന്‍ കഴിയില്ലെങ്കിലും നല്ല രീതിയില്‍ ഉണ്ടാക്കി പരിപാലിച്ചു വരുന്ന അക്വേറിയങ്ങളില്‍ അവയെ കാണാന്‍ കഴിയും. കഴിവതും സ്വാഭാവികമായ അന്തരീക്ഷത്തില്‍ അവയെ സംരക്ഷിക്കുകയാണെങ്കില്‍ പ്രത്യേകിച്ചും. സിംഗപൂറിലെ അന്തര്‍ജല അക്വേറിയം പണ്ട് കണ്ടിട്ടുണ്ടെങ്കിലും ബോസ്റ്റണിലെ ന്യൂ ഇങ്ലണ്ട് അക്വെറിയം കാണാന്‍ പോകാം എന്ന് മകള്‍ ക്ഷണിച്ചപ്പൊള്‍ രാവിലെ തന്നെ പുറപ്പെട്ടു. വണ്ടി പാര്‍കിങ്ങിനു മുങ്കൂട്ടി ബുക്കു ചെയ്തു, പക്ഷെ രാത്രി വൈകിയാണ് അറിഞ്ഞത് ഇന്നു രാവിലെ പത്തു മണി മുതല്‍ നഗരത്തില്‍ ട്രാഫിക് നിയന്ത്രണം പ്രാബല്യത്തില്‍ ഉണ്ടെന്ന്. ബോസ്റ്റണിലെ പ്രസിദ്ധ ബാസ്കെറ്റ്ബാള്‍ ടീമായ സെല്‍റ്റികസ് 18 തവണ ചാമ്പ്യന്ഷിപ്പു നേടിയതിന്‍റെ അനുമോദനം ടീമംഗങ്ങള്‍ക്കു കൊടുക്കുന്നതിനു വേണ്ടി 10 മണി മുതല്‍ ഒരു പരേഡ് അവിടെ നടക്കുന്നു. അതുകൊണ്ട് പൊതുജനങ്ങള്‍ കഴിവതും പബ്ലിക് വാഹനങ്ങള്‍ ഉപയോഗിക്കണം എന്നായിരുന്നു നിര്‍ദ്ദേശം. ഏതായാലും മകള്‍ അവധി എടുത്തു കാര്‍ പാര്‍ക്കിങ്ങിനു 4 മണിക്കൂര്‍ നേറത്തേക്ക് 30 ഡോളര്‍ കൊടുത്തു ബുക്കു ചെയ്യുകയും ചെയ്തതു കൊണ്ട് എന്തും വരട്ടെ എന്നു കല്‍പ്പിച്ചു പുറപ്പെട്ടു. കൊച്ചു മകളെ അവള്‍ ഇന്‍റേണ്‍ണ്ഷിപ്പ് ചെയ്യുന്ന ബോസ്ടണ്‍ ജനറല്‍ ആശുപത്രിയിലും വിടാം എന്നു കരുതി 830 നു തന്നെ പുറപ്പെട്ടു. കൊച്ചുമകന് താല്‍പര്യം കണ്ടില്ല , അതുകൊണ്ട് അയാളെയും ജോലി ചെയ്യുന്ന അച്ഛനെയും വീട്ടിലാക്കി മകളൂടെ ടെസ്ലാ വൈദ്യുത കാറില്‍ ആയിരുന്നു യാത്ര. അധികം ബുദ്ധിമുട്ടു കൂടാതെ 1015 മണിയോടെ കുഞ്ഞിനെ പരിശീലന സ്ഥലത്താക്കി ഞങ്ങള്‍ രണ്ട് പേരും കാറു 4ആം നിലയില്‍ പാര്‍ക്കു ചെയ്തു അക്വേറീയത്തിലേക്കു നീങ്ങി.
ബോസ്ടണ്‍ തുറമുഖത്തിന്‍ അടുത്തു തന്നെയാണ് ഈ ന്യൂ ഇങ്ലണ്ട് അക്വെറിയം. ഇവിടെ ഉള്ള വൈവിധ്യമേറിയ സമുദ്ര ജന്തുക്കളില്‍ രോമക്കുപ്പായമുള്ള തരം സീലുകള്‍, കാലിഫോറ്ണിയായില്‍ നിന്നു കൊണ്ടുവന്ന സമുദ്ര സിംഹങ്ങള്‍, ആഫ്രിക്കയില്‍ നിന്നും കൊണ്ടൂ വന്ന പെന്‍ഗുയിനുകള്‍ പസിഫിക് സമുദ്രത്തില്‍ കാണുന്ന ഭീമന്‍ ഒക്ടോപസ്സുകള്‍, കടല്‍ ഡ്രാഗണുകള്‍ , വെറേ ആയിരക്കണക്കിനു മത്സ്യങ്ങള്‍ എന്നിവ കഴിവതും അവയുട്രെ സ്വാഭാവിക അന്തരീക്ഷത്തില്‍ തന്നെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇതിനോടനുബന്ധിച്ചു തൊട്ടടുത്ത ചാള്‍സ് നദിയും തുറമുഖവും കൂടിച്ചേരുന്ന ഇടത്തെ വാര്‍ഫില്‍ നിന്നും തിമിംഗല നിരീക്ഷണത്തിനു പോകാനുള്ള ടിക്കറ്റും ബോട്ടുകളും തയാറായിരുന്നു. അതുപോലെ സമുദ്രജീവികളെ സംബന്ധിച്ചും മറ്റും ഉള്ള ചലച്ചിത്രങ്ങള്‍ കാണിക്കാന്‍ ഒരു സിനിമാ തിയേറ്ററും അടുത്തു തന്നെ ഉണ്ടായിരുന്നു. കോവിഡ് സമയത്തിനു മുമ്പ് 13 ലക്ഷം ആള്‍ക്കാര്‍ വരെ ഒരു വര്‍ഷം ഇവിടെ സന്ദര്‍ശകരായി വന്നു കൊണ്ടിരുന്നു..
വെറും ഒരു പ്രദര്‍ശന കേന്ദ്രം എന്നതിനുപരി സമുദ്രജന്തുക്കളെപ്പറ്റി ഗവേഷണവും ഉത്തര അറ്റ്ലാന്‍റിക്കിലെ തിമിംഗലം പോലെയുള്ള നാമാവശേഷമായി കൊണ്ടിരിക്കുന്ന സമുദ്ര ജീവികളുടെ സംരക്ഷണവും ഈ കേന്ദ്രത്തിന്‍റെ പദ്ധതികളില്‍ ഉണ്ട്.
1880 മുതല്‍ ബോസ്റ്റണില്‍ പല അക്വേറിയങ്ങളും ഉണ്ടായിരുന്നു. അതില്‍ അവസാനത്തേത് മറൈന്‍ പാര്‍ക്കില്‍ ഉണ്ടായിരുന്ന ദക്ഷിണ ബോസ്ടണ്‍ അക്വെറിയം 1950 കളില്‍ പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരുന്നു. തുറമുഖത്തിന്‍റെയും ചാള്‍സ് നദിയുടെയും സംഗമസ്ഥാനം ഭംഗിയാക്കുന്നതിന്‍റെ ഭാഗമായി 1962ല്‍ ആണ്‍ ഒരു പുതിയ അക്വേറിയം ഉണ്ടാക്കാന്‍ ആലോചന തുടങ്ങിയത്. അതിനു വേണ്ടി ഉണ്ടാക്കിയ ന്യൂ ഇങ്ലണ്ട് അക്വേറിയം കോര്‍പൊറേഷന്‍ 1969 ല്‍ ഈ അക്വേറിയം ഉണ്ടാക്കി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടൂത്തു. 760,000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഭീമന്‍ സമുദ്രജല സംഭരണിയും കൊണ്ക്രീറ്റില്‍ നിര്‍മ്മിച്ച് സ്ഫടിക ഭിത്തിയോടു കൂടി 1970 ആയപ്പോള്‍ ഉണ്ടാക്കി. 1974 ലിലും 1998 ലും അക്വേറിയത്തില്‍ കൂടുതല്‍ ഭാഗങ്ങള്‍ ചേര്‍ത്ത് വിപുലമാക്കി . അക്വേറിയത്തൊനൊടനുബന്ധിച്ച് ഒരു ഗിഫ്റ്റ് ഷോപ്പും കഫറ്റീറിയയും ഉണ്ടാക്കുകയും ചെയ്തു. ഇതിനൊടനുബന്ധിച്ചുള്ള 428 ആള്‍ക്കാര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സിനിമാതിയേറ്ററും 2020 IMAX സിനിമാകള്‍ കാണിക്കാന്‍ കഴിയുന്ന പ്രദര്‍ശന ഉപകരണങ്ങളും സ്ഥാപിക്കപ്പെട്ടു.
ഇവിടത്തെ പ്രധാന പ്രദര്‍ശന വസ്തുക്കള്‍ താഴെപ്പറയുന്നവയാണ്.
1. ഭീമന് സമുദ്ര ടാങ്ക്
അക്വേറീയത്തിന്‍റെ മദ്ധ്യഭാഗത്തു തന്നെ നിര്‍മ്മിച്ച ഈ ഭീമാകാരമായ ടാങ്കില്‍ 7,60,000 ലിറ്റര്‍ സമുദ്രജലം നിറച്ചിരിക്കുന്നു. കരീബിയല്‍ പവിഴപ്പുറ്റുകള്‍ക്കിടയില്‍ കൂടീ ചെറുതും വലുതുമായ മത്സ്യങ്ങളും ഭീമന്‍ ആമകളും മറ്റും നീന്തി നടക്കുന്നു. പവിഴപ്പുറ്റിനൊടനുബന്ധിച്ചു ജീവിക്കുന്ന സ്രാവുകള്‍, തിരണ്ടി മത്സ്യങ്ങള്‍ ഇവയെല്ലാം കണ്ണാടിയില്‍ കൂടി നമുക്കു കാണാം. വിഡിയോ എടുക്കുകയുമാവാം.
2. സമുദ്ര സസ്തനികള്‍
അക്വേറീയത്തിലേക്ക് കടക്കുന്ന പ്രവേശന കവാടത്തിനടുത്തു തന്നെ അറ്റ്ലാന്‍റിക് സമുദ്രത്തില്‍ കാണപ്പെടൂന്ന ഭീമാകാര സസ്തനികളായ സീലുകളെ കാണാന്‍ കഴിയും. ഇവിടെ മൂന്ന് കാലിഫോറ്ണീയാ സമുദ്രസിംഹങ്ങളും ഒരു ഉത്തര രോമക്കുപ്പായമുള്ള സീലിനെയും കാണാം.
3. പെന്‍ ഗുയിനുകള്‍
വലിയ ടാങ്കിന്‍റെ താഴത്തെ ഭാഗത്ത് അഫ്രിക്കയില്‍ നിന്നു കൊണ്ടൂവന്ന പെന്‍ ഗുയിനുകളുടെ ഒരു കേന്ദ്രം ആണ്. സാധാരണ പെന്‍ഗുയിനുകള്‍ കൂട്ടമായി കാണുന്ന അന്‍റാര്‍ട്ടിക് ഭൂഖണ്ഡത്തിലെ പോലെ ആണെങ്കില്‍ അവക്ക് വെണ്ടി വളരെ തണുത്ത മഞ്ഞുകട്ടകള്‍ നിറഞ്ഞ അന്തരീക്ഷം ഉണ്ടാക്കേണ്ടി വരുമായിരുന്നു. എന്നാല്‍ ആഫ്രിക്കന്‍ പെന്‍ഗുയിനുകള്‍ക്ക് ബോസ്റ്റണ്‍ തുറമുഖത്തിലെ തണുത്ത ജലത്തില്‍ ജീവിക്കാന്‍ വിഷമം ഇല്ല. സിംഗപ്പൂറിലെ അക്വേറീയത്തില്‍ അന്‍റാര്‍ട്ടിക്കിലെ തണൂത്തുറഞ്ഞ കാലാവസ്ഥയില്‍ പെങുയിനുകളെ സൂക്ഷിച്ചത് ഓര്‍മ്മ വന്നു.
4. മറ്റു ഗാലറികള്‍
നാലു നിലകളിലായി മറ്റു ജല ജീവികളെ പ്രദര്‍ശീപ്പിച്ചിരിക്കുന്നു. ഇവതമ്മില്‍ നടന്നു കയറാന്‍ ചെരിഞ്ഞ നടവഴികളും ഉണ്ടാക്കിയിട്ടുണ്ട്. ഇതു ഭീമന്‍ സമുദ്ര ടാക്നിന്‍റെ ചുറ്റും ആയാണ് ഉണ്ടാക്കിയിട്ടുള്ളത്.
ട്റോപ്പിക്കല്‍ ഗാലറി: . ഇതില്‍ നൂറു കണക്കിനു സാധാരണ താപനിലയില്‍ ജീവിക്കുന്ന മത്സ്യങ്ങളും പവിഴപ്പുറ്റും കാണാം. 34,00 ലിറ്റര്‍ ജലം ഉള്‍ക്കൊള്ളുന്ന ഒരു പവിഴ രീഫും അവിടെ കാണാം.
ടെമ്പെരേറ്റ് ഗാലറി: ഇവിടെ ലങ് മത്സ്യം കടല്‍ ഡ്രാഗണ്‍ വിവിധതരം ജെല്ലി ഫിഷ് ഇവയാണ്ഉള്ളത്.
ശുദ്ധജല ഗാലറി; ഇവിടെ ശുദ്ധ ജലത്തില്‍ ജീവിക്കുന്ന ആമസോണ്‍ നദിയില്‍ കാണുന്ന പിരന, വിഷമുള്ള തരം നീല തവളകള്‍ , ആനക്കൊണ്ട , 600 വോള്‍ട് വരെയുള്ള വൈദ്യുതി പ്രവഹിപ്പിക്കുന്ന ഈല്‍ മത്സ്യം , അറ്റ്ലാന്‍റില്‍ സാല്‍മണ്‍ എന്നിവയാണ് ഇവിടെ ഉള്ളത്.
ഉത്തര ഭാഗ ജല ഗാലറി: ന്യൂ ഇങ്ലണ്ടിലെ ജല ജീവികളാണിവിടെ.
വേറെ കൊറല്‍ റീഫ് കേന്ദ്രം , ഇവിടെ ചെറിയ കടല്‍ കുതിരകള്‍ ഇവ കാണാം.
സ്രാവുകളും സ്റ്റിങ് റേ മത്സ്യവും ഉള്ള ടാങ്ക് : 2011 ല്‍ ഉണ്ടാക്കിയ അക്വേറീയത്തിന്‍റെ പശ്ചിമ ഭാഗത്തുള്ള 95,000 ലിറ്റര്‍ ജലം കൊള്ളുന്ന ഈ ടാങ്കില്‍ സ്രാവുകള്‍, സ്റ്റിങ്റെ (തിരണ്ടീ ) മത്സ്യം എന്നിവയെ വളര്‍ത്തുന്നു.
ഭീമന്‍ ആമകള്‍ : 2008 ല്‍ തുടങ്ങിയ ഈ ഗാലറിയില്‍ ദിനൊസറുകള്‍ക്കു മുമ്പുതന്നെ ഭൂമിയില്‍ ജീവിച്ചിരുന്ന ഭീമാകാരനായ ആമകളെ സൂക്ഷിച്ചിരിക്കുന്നു. എന്നാല്‍ ഇപ്പൊള്‍ ഇത്തരം ആമകള്‍ വംശ നാശഭീഷണീ നേരിടുകയാണ്. ജലമലിനീകരണവും കാലാവസ്ഥാ വ്യതിയാനവും ആവാസ സ്ഥലത്തിന്‍റെ നഷ്ടവും ഇതിനു കാരണമാണ്.
ഈ അക്വേറീയം തുടക്കം മുതല്‍ തന്നെ സമുദ്ര ജീവികളുടെ സം രക്ഷണത്തിനു മുന്‍ കൈ എടുത്തു വരുന്നു. പ്രത്യെകിച്ചും സമുദ്രത്തിലെ വംശ നാശ ഭീഷണി നേരിടുന്ന സമുദ്ര സസ്തനികളൂടെ. സമുദ്ര ജീവികളൂടെ ഒരു ആശുപത്രി തന്നെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. 1972ല്‍ പാസാക്കിയ സമുദ്ര ജീവി സംരക്ഷണ നിയമത്തിനു ശേഷം സീലുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഈ അക്വേറിയത്തിന്‍റെ പ്രവര്‍ത്തനം സമുദ്ര ജീവികളൂടെ രക്ഷക്കുപരി മത്സ്യ സമ്പത്തു നശിച്ചു പോകാത്ത രീതിയില്‍ മത്സ്യം പിടുത്തം നടത്തുക , മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെടുന്നവരെ ബോധവല്‍ക്കരികുക എന്നിവയും ചെയ്യുന്നു. തുറമുഖവും ചാള്‍സ് നദിയും വൃത്തിയായി സൂക്ഷിക്കുന്നതിനും മലിനീകരണം പരമാവധി കുറക്കുവാനും ശ്രമിക്കുന്നു .
അവലംബം
https://en.wikipedia.org/wiki/New_England_Aquarium
വെബ്സൈറ്റ് : https://www.neaq.org/
ഫെയ്സ്ബുക്ക് : https://www.facebook.com/NewEnglandAquarium/



























Comments
Post a Comment