8. നയാഗ്ര വെള്ളച്ചാട്ട സന്ദര്‍ശനം
ം ബോസ്റ്റണില്‍ നിന്ന് ഞങ്ങളുടെ അടുത്ത യാത്ര നയാഗ്രാവെള്ളച്ചാട്ടം കാണാനായിരുന്നു. വേനല്‍ കാലമായതുകൊണ്ട് തണുപ്പുള്ള വടക്കന്‍ പ്രദേശത്തെക്ക് പോകാമെന്ന് മക്കള്‍ തീരുമാനിച്ചു. ഇന്ത്യയുടെ അഞ്ചിരട്ടിയിലധികം വലിപ്പമുള്ള അമേരിക്കന്‍ ഐക്യനാടുകള് ഒരു വേനല്‍ അവധി കൊണ്ടു കാണാമെന്ന വ്യാമോഹം ഞങ്ങള്‍ക്കും ഇല്ലായിരുന്നു. അതു കൊണ്ടു വടക്കൊട്ടെങ്കില്‍ അങ്ങനെ തന്നെ. ബോസ്ടണില്‍ നിന്നു ക്യാനഡാ അതിര്‍ത്തിയിലുള്ള നയാഗ്രായിലേക്ക് അഞ്ചു മണിക്കൂറിലധികം കാറില്‍ യാത്ര ചെയ്യണം, പക്ഷെ പോകുന്ന വഴി നമ്മുടെ ദൈവത്തിന്റെ നാടുപോലെ പച്ചപ്പും തടാകങ്ങളും എല്ലാം ആയി സുന്ദരം, നയനാനന്ദകരം. ഇടക്ക് നിര്‍ത്തി പ്രകൃതിഭംഗി ആസ്വദിച്ചും കൊണ്ടുപോയ ഭക്ഷണം കഴിച്ചും ഞങ്ങള്‍ യാത്ര തന്നെ ആസ്വാദ്യകരമാക്കി. യാത്ര പ്ലാന്‍ ചെയ്യാന്‍ mapquest എന്ന ഇന്റര്നെറ്റ് വെബ്സയിറ്റുപയോഗിച്ചു കൃത്യമായ വഴി കണ്ടു പിടിക്കാം, ഏതൊക്കെ എക്സ്പ്രസ്സ് ഹൈവേ ആണ് ഏതൊക്കെ exit ആണ് എന്നൊക്കെ വിശദമായ വിവരം,യാത്രാസമയം വരെ കൃത്യമായി കണക്കാക്കാം. ഒരു exit വിട്ടുപോയാല്‍ 5-6 കിലോ മീറ്ററെങ്കിലും കുടുതല്‍ ഡ്രൈവ് ചെയ്യേണ്ടിവരും. പിന്നെ ആരോടെങ്കിലും വഴി ചോദിക്കാമെന്നു വച്ചാ...