22. അമേരിക്കന്‍ പൈതൃക മ്യൂസിയം
കഴിഞ്ഞ ദിവസം ഞങ്ങള്‍ അമേരിക്കന്‍ പട്ടാള ചരിത്രം വിശദമാക്കുന്ന ഒരു അമേരിക്കന്‍ പൈതൃക മ്യൂസിയം കാണാന്‍ പോയി . ബോസ്റ്റണില്‍ നിന്നും 34 കി മീ ദൂരെ മസാചുസെറ്റ്സിലെ സ്റ്റോ എന്ന പട്ടണത്തിലായിരുന്നു ഈ മ്യൂസിയം. കാലിഫോറ്ണിയായിലെ അമേരിക്കന്‍ പട്ടാള വാഹനനിര്‍മ്മാണ ഘടകത്തിന്‍റെ പക്കല്‍ നിന്നു കിട്ടിയ 100ല്‍ അധികം പട്ടാളവാഹനങ്ങള്‍ ആണിവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പകുതിയിലധികം രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ഭാഗം ആയിരുന്നതും ബാക്കി ഒന്നാം ലോക മഹയുദ്ധം , കൊറിയന്‍ യുദ്ധം , വിയറ്റ്നാം യുദ്ധം , ഗള്‍ഫ് യുദ്ധം ഇറാക് യുദ്ധം അവസാനം ഭീകരവാദത്തിനെതിരെയുള്ള യുദ്ധം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. അമേരിക്ക , ജര്‍മ്മനി , റഷ്യ , ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിമ്മിച്ചവയാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളതില്‍ മിക്കതും. അല്‍പ്പം ചരിത്രം 1980 മുതല്‍ 20 വര്‍ഷത്തെ കാലയളവില്‍ സ്റ്റാന്ഫോറ്ഡ് യൂണ...