22. അമേരിക്കന്‍ പൈതൃക മ്യൂസിയം
കഴിഞ്ഞ
ദിവസം ഞങ്ങള്‍ അമേരിക്കന്‍ പട്ടാള
ചരിത്രം വിശദമാക്കുന്ന ഒരു
അമേരിക്കന്‍ പൈതൃക മ്യൂസിയം
കാണാന്‍ പോയി . ബോസ്റ്റണില്‍ നിന്നും 34 കി മീ ദൂരെ മസാചുസെറ്റ്സിലെ സ്റ്റോ
എന്ന പട്ടണത്തിലായിരുന്നു ഈ
മ്യൂസിയം. കാലിഫോറ്ണിയായിലെ അമേരിക്കന്‍ പട്ടാള വാഹനനിര്‍മ്മാണ ഘടകത്തിന്‍റെ പക്കല്‍
നിന്നു കിട്ടിയ 100ല്‍ അധികം
പട്ടാളവാഹനങ്ങള്‍ ആണിവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പകുതിയിലധികം രണ്ടാം ലോക
മഹായുദ്ധത്തിന്‍റെ ഭാഗം
ആയിരുന്നതും ബാക്കി ഒന്നാം ലോക മഹയുദ്ധം,
കൊറിയന്‍ യുദ്ധം, വിയറ്റ്നാം
യുദ്ധം, ഗള്‍ഫ് യുദ്ധം ഇറാക് യുദ്ധം അവസാനം ഭീകരവാദത്തിനെതിരെയുള്ള യുദ്ധം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. അമേരിക്ക, ജര്‍മ്മനി, റഷ്യ, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിമ്മിച്ചവയാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളതില്‍ മിക്കതും.
അല്‍പ്പം ചരിത്രം
1980 മുതല്‍ 20
വര്‍ഷത്തെ കാലയളവില്‍ സ്റ്റാന്ഫോറ്ഡ് യൂണിവേര്‍സിറ്റിയിലെ ബിരുദധാരിയും
ഹ്യൂലെറ്റ് പക്കാര്‍ഡ് കമ്പനി
ജീവനക്കാരനുമായിരുന്ന ജാക്വസ് ലിറ്റില്‍ഫീല്‍ഡ്
ശേഖരിച്ച 3 കോടിയോളം വിലപിടിപ്പുള്ള പട്ടാള വാഹനങ്ങള്‍ ആണ് ഇവിടെ
വെച്ചിട്ടുള്ളത്. അയാള്‍ 2009 ല്‍
മരിച്ചപ്പോള്‍ വാഹനങ്ങള്‍ 240 എണ്ണമായി
ഉയര്‍ന്നിരുന്നു. ഈ ശേഖരം
വരും തലമുറകള്‍ക്കും കാണാന്‍
കഴിയണം എന്ന അയാളുടെ ആഗ്രഹപ്രകാരം
ആ വാഹനങ്ങളുടെ ഉടമകളായിരുന്ന സ്ഥാപനം 1979 ല്‍
പൊതുജനങ്ങളുടെ വിദ്യാഭ്യാസ ഉന്നമത്തിനു
വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ബോസ്റ്റണിലെ കോലിങ്സ് ഫൌന്ഡേഷനു സംഭാവനയായി നല്‍കി. കോലിങ്സ് ഫൌന്ഡേഷന്‍ ഇവയില്‍
നിന്ന് 120 വാഹനങ്ങള്‍ ലേലം ചെയ്തു വില്‍പ്പന
നടത്തി 95 ലക്ഷം ഡോളര്‍ ഉണ്ടാക്കി ബാക്കി വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍
6400 ച്.മീ ഉള്ള സ്ഥലം ബോസ്റ്റണ്‍ നഗരപ്രാന്തത്തില്‍ വാങ്ങി ബാക്കി ഉണ്ടായിരുന്ന 80 വാഹനങ്ങള്‍ പ്രദര്‍ശനത്തിനു വെച്ചു. എന്നാല്‍
അവിടത്തെ നഗരസഭ വീടുകള്‍
ഉണ്ടാക്കാന്‍ ഉദ്ദേശിച്ചിരുന്ന ഈ
സ്ഥലം പ്രദര്‍ശന ആവശ്യത്തിനു
വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചു എങ്കിലും
പൊതുജനങ്ങളുടെ
വിദ്യാഭ്യാസത്തിനുതകുന്ന ഈ പ്രദര്‍ശനം
സാങ്കേതിക തടസ്സങ്ങള്‍ 2017 ജുലായ് മാസം
തീര്‍പ്പാക്കി . 2018 ല്‍ മ്യൂസിയം പണിതീര്‍ത്ത് മേയ് 2019 ല്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു.
പ്രദര്‍ശന വസ്തുക്കള്‍
ഇവിടെ മ്യൂസിയം കാണാന്‍ വരുന്നവര്‍ക്ക് ഇവിടെ പ്രധാനമായും എന്തൊക്കെയാണ് കാണാനുള്ളത്
എന്ന് വിശദീകരിക്കുന്ന 7
മിനുട്ടു ദൈര്‍ഘ്യം ഉള്ള ഒരു ലഘു വിഡിയോ
പ്രദര്‍ശനം ആദ്യം കാണിക്കുന്നു, തുടര്‍ന്ന് അമേരിക്കന്‍ പട്ടാളക്കാര്‍ ഒന്നാം ലോക മഹായുദ്ധത്തില്‍ നേരിട്ട് ഇടപെട്ട പശ്ചിമതീരത്തു നടന്ന സെന്‍റ് മിഹേല്‍ ( Battle of
Saint-Mihiel) യുദ്ധവും
അവിടെ കിടങ്ങില്‍ കിടന്നുള്ള യുദ്ധത്തിന്‍റെ അനുഭവവും
( WWI Trench Experience) പ്രദര്‍ശിപ്പിക്കുന്നത് കാണിക്കുന്നു.
തുടര്‍ന്ന് യുദ്ധ മേഘങ്ങള്‍ എന്ന പേരില്‍ ഒരു പ്രദര്‍ശനവും നാസി ജര്‍മ്മനിയുടെ വളര്‍ച്ചയും കാണിക്കുന്നു. തുടര്‍ന്ന്
ഈ മ്യൂസിയത്തിലെ പ്രധാന പ്രദര്‍ശനഹാളില്‍ പ്രവേശിക്കാം. അവിടെ വിവിധ
യുദ്ധ വാഹനങ്ങള്‍ അവ
ഉപയോഗിച്ച കാലഘട്ടം അനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. അവ ഏതൊക്കെ യുദ്ധത്തിനു എവിടെയൊക്കെയാണ് ഉപയോഗിച്ചത്
എന്നും വിശദമായി എഴുതി വെച്ചിട്ടുണ്ട്. ബെര്‍ലിന്‍
യുദ്ധവും ബെര്‍ലിന്‍ ഭിത്തിയുടെ
ഒരു ഭാഗവും അവസാനം
ന്യുയോറ്ക്കിലെ ഇരട്ട ഗോപുരം ആക്രമിക്കപ്പെട്ടതിന്‍റെ വിവരങ്ങളും
വിഡിയോയില്‍ കൂടി കാണിക്കുന്നു. ജര്‍മ്മന്‍ പട ഉപയോഗിച്ചിരുന്ന വിമാനങ്ങള്‍
വിവിധ തരം ടാങ്കുകള്‍, അമേരിക്കന്‍
ബ്രിട്ടീഷ് ടാങ്കുകള്‍ എന്തിനു
കന്നുകാലികളെ
കൊണ്ടുപോകുന്നപോലെ ജൂതന്‍മാരെ കൂട്ടമായി
കൊല്ലാന്‍ വേണ്ടി കോന്സെണ്ട്രേഷന്‍ ക്യാമ്പുകളിലേക്ക് കൊണ്ടുപോയിരുന്ന പെട്ടി പോലെയുള്ള ട്രെയിന്‍
കമ്പാര്‍ട്ട്മെന്‍റും എല്ലാം കാണിച്ചിട്ടുണ്ട് .മിസ്സൈല്‍ വിക്ഷേപിക്കാനുള്ള വാഹനം
ബൊംബ് ചെയ്യാനും മറ്റും ഉപയോഗിച്ച വിവിധ തരം വിമാനങ്ങള്‍ , ഹിറ്റ് ലറിന്‍റെ പൂറ്ണകായ പ്രതിമയോടൊപ്പം അയാള്‍ ഉപയോഗിച്ചിരുന്ന കാറ് എന്നിവയെല്ലാം ചിട്ടയായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അമേരിക്ക ഇടപെട്ട വിയറ്റ്നാം യുദ്ധം ഗള്‍ഫ് യുദ്ധം,
സദ്ദാംഹുസ്സൈനെതിരെയുള്ള
ഇറാക് യുദ്ധം ഇവയില്‍
ഉപയോഗിച്ചിരുന്ന കവചിത വാഹനങ്ങളും
സൂക്ഷിച്ചിട്ടുണ്ട്.
ചിത്രങ്ങള്‍ ചിലത്
അവരുടെ വെബ്സൈറ്റില്‍ നിന്നും ബാക്കി
ഞാന്‍ എടുത്തതും
.


























Comments
Post a Comment