29.ലോകത്തിലെ ഒന്നാമത്തെ സാങ്കേതിക സ്ഥാപനമായ എം.ഐ.റ്റി സന്ദര്‍ശനം
എഞ്ചിനീയറിങ്ങ് ടെക്നോളജി പഠിക്കുന്ന ഏതു വിദ്യാര് ത്ഥിയുടെയും സ്വപ്നം ആണ് എം.ഐ.റ്റി. ( മസാചുസെറ്റ്സ് ഇന്സ്റ്റിറ്റ്യുട്ട് ഓഫ് ടെക്നൊളജി) യില് പഠിക്കുക എന്നത്. കാരണം ഒന്നു മാത്രം, ലോകത്തിലെ ഏറ്റവും ഒന്നാമതായി നില് ക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം അതായതുകൊ ണ്ടു. ഈയുള്ളവനും 50 വര് ഷത്തോളം എഞ്ചിനീയറി ങ്ങ് മേഖലയില് പ്രവര് ത്തിച്ചയാള് എന്ന നിലയില് ജീവിതത്തില് ഒരു മോഹമായി കൊണ്ടു നടന്നതും അതു തന്നെ. മുമ്പൊരിക്കല് കുട്ടികളുടെ അടുത്തു വന്നപ്പൊള് ശ്രീമതിയുമായി എം.ഐ.റ്റി.യില് ഒരു കെട്ടിടത്തിന് റെ മുമ്പില് നിന്നു ഒരു ഫോട്ടൊ ഏടുത്തതും ഹാര് വാര് ഡ് സര് വകലാശാലയിലെ ഗ്ലാസ്സ് മ്യൂസിയം വിശദമായി കണ്ടതും മാത്രമേ ഓര് മ്മയില് ഉണ്ടായിരുന്നുള്ളു. എന്നാല് ഇത്തവണ അവിടെ ബിരുദാനന്തര ഗവേഷണം നടത്തുന്ന ഒരു സുഹൃത്തിന് റെ ക്ഷണം സ്വീകരിച്ച് അവിടെ എത്തി അയാളുടെ സഹായത്തോടെ അവിടത്തെ ചില ലബോറട്ടറികള് പുറത്തു നിന്നു കാണാന് കഴിഞ്ഞു. സുഹ്റുത്ത് സ്പെയിനില് നിന്നു വയര് ലെസ്സ് ...