23.സൌത്ത് വിക്ക് മൃഗശാല
ഞങ്ങള്‍ കഴിഞ്ഞ ആഴ്ച
ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍റെ പേരില്‍ നാമകരണം ചെയ്യപ്പെട്ട മസാചുസെറ്റ്സിലെ ഫ്രാങ്ക്ളിന്‍ ടൌണില്‍ പോയി വരുന്ന വഴി ഒരു മൃഗശാലയിലും കയറുകയുണ്ടായി. സൌത്ത് വിക്ക്
മൃഗശാല എന്നറിയപ്പെടുന്ന ഇത് ഈ അമേരിക്കന്‍
സംസ്ഥാനത്തിലെ ഏറ്റവും വലിയ മൃഗശാലയാകുന്നു.
ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കപ്പെട്ട ഈ മൃഗശാല
മസാചുസെറ്റ്സിലെ മെന്ഡന്‍ എന്ന
ചെറു പട്ടണത്തില്‍ ആണ്. 850 ഓളം മൃഗങ്ങളെയും പക്ഷികളെയും അവയുടെ സ്വാഭാവിക
അന്തരീക്ഷത്തില്‍ സംരക്ഷിക്കുന്ന ഈ മൃഗശാല 300 ഏക്കര്‍ വിസ്തൃതി ഉള്ളതാണ്. സിംഹങ്ങള്‍ കടുവാകള്‍,
ജിറാഫ് ചിമ്പന്സി, വെള്ള കാണ്ടാമൃഗങ്ങള്‍ ,
രണ്ട് കാല്‍പാദം മാത്രമുള്ള സ്ലോത്തുകള്‍, വിവിധ തരം മാനുകള്‍
എല്ലാം ഇവിടെയുണ്ട്. മറ്റാകര്‍ഷണങ്ങള്‍
റോപ് വേയില്‍ കൂടിയുള്ള ആകാശ യാത്ര, എക്സ്പ്രെസ്സ് ട്രെയിന്‍, ഈഗീള്‍ സിപ് ലെയിന്‍, മാനുകളുടെ
പാര്‍ക്ക്, ഒട്ടകത്തിന്‍റെ പുറത്ത് യാത്ര മൃഗങ്ങളെ
ഓമനിക്കാനുള്ള വിഭാഗം എന്നിവയാണ്.
കുട്ടികള്‍ക്കും വലിയവര്‍ക്കും മൃഗങ്ങളെ കുറിച്ചും മറ്റും അറിവു പകരാനുള്ള വിഡിയോ പ്രദര്‍ശനങ്ങളും അവിടെ
നടക്കുന്നുണ്ട്. മൃഗങ്ങളെ
കുറിച്ച് അറിയാനും അവയെ
സംരക്ഷിക്കുവാനും താല്‍പര്യം ഉള്ളവര്‍ക്ക് കുടുംബ സമേതം ഒരു ദിവസം അവിടെ കഴിയാന്‍ ബുദ്ധിമുട്ടുണ്ടാവുകയില്ല.
ഇത് ഒരു പ്രൈവറ്റ് മൃഗശാലയാണ്. 1963 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
സൌത്ത് വിക്ക് ബ്രുവര്‍
കുടുംബങ്ങളാണ് ഇത് നടത്തുന്നത്.
1803 ല്‍ ഒരു പാല്‍ ഡയറിയും സസ്യ ഫാമും ആയി തുടങ്ങിയ ഇവിടെ ആദ്യം
കുറെ കോഴികളെയാണ് പസുക്കളോടൊപ്പം
വളര്‍ത്തി തുടങ്ങിയത്. എന്നാല്‍ ജസ്റ്റിം
സൌത്ത്വിക്ക എന്നയാള്‍ മറ്റു മൃഗങ്ങളെയും വളര്‍ത്താന്‍
തുടങ്ങി..
1956ല്‍ ഇത് പൊതുജനങ്ങളില്‍ നിന്നു സംഭാവന പിരിച്ച്
കൂടുഹല്‍ വിപുലമാക്കി. ശരിക്കും ഒരു ആധുനിക മ്റ്^ഗ്ഗശാലയായി
പ്രവര്‍ത്തിച്ചു തുടങ്ങിയത് 1963ല്‍
മാത്രമാണ്. ഔത്ത് വിക്ക് വന്യമൃഗ
സങ്കേതം എന്നായിരുന്നു ആദ്യത്തെ പേരു. ഡോ
.പീറ്റര്‍ ബ്രൂവര്‍ ആണ് ഇന്നൂപൊല്‍ ഇതിന്‍റെ അദ്ധ്യക്ഷന്‍.
ഇവിടത്തെ പ്രധാന പ്രദര്‍ശന
വിഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.
.1. വടക്കേ
അമേരിക്കന്‍ പ്രദര്‍ശന വസ്തുക്കള്‍
വടക്കേ
അമെരിക്കയില്‍ കണ്റ്റു വരുന്ന പ്രത്യേകതരം
കലമാനുകള്‍ (elk) , വന്യ ടര്‍ക്കിപ്പക്ഷികള്‍, വുഡ് ലാന്ഡ് എക്സ്പ്രസ്സ് ട്രെയിന്‍, രബര്‍ ടയര്‍ ട്രെയിന്‍ യാത്ര എന്നിവ ഈ ഭാഗത്തു കൂടി കടന്നു പൊകുന്നു. .
2. മാനുകളുടെ വനം
35ഓളം ഏക്കറുള്ള ഇവിടം മാനുകള്‍ക്കു വെണ്ടിയുള്ള ഒരു ചെരീയ വനം തന്നെയാണ്‍. അവ യഥേഷ്ടം മേയുന്നത് കാണാം, ഇതോറ്റൊപ്പം തന്നെ ആമകള്‍, കൊക്കുകള്‍, പരുന്തുകള്‍ ടര്‍ക്കികള്‍ എന്നിവയെയും
കാണാം.
3. പാരകീറ്റ് കൂടുകള്‍
ഭംഗിയുള്ള
വിവിധ തരം തത്തകളെ ഇവിടെ വളര്‍ത്തുന്നു.
അവയുമായി സംവദിക്കുവാനും അവയുടെ
കളികള്‍ കാണാനും അനുവാദം ഉണ്ട്.
ഒരു പക്ഷേ നമ്മുടെ
ഒറീസ്സയിലെ നന്ദന്‍കാനന്‍ മൃഗശാലയോടോ
സിംഗപ്പൂറിലെ മൃഗശാലയോടോ രാത്രി
സഫാരി പോലോ സാന്ഡീഗോ മൃഗശാലയോ
പോലെ വലിപ്പം ഇല്ലമെങ്കിലും കുറച്ചു സമയം
അവിടെ കഴിയാന്‍ സാധിച്ചു.





















Comments
Post a Comment