9. ബോസ്ടനിലെ ശാസ്ത്രകേന്ദ്രവും ക്ഷേത്രവും
നയാഗ്രായില്‍ നിന്നു തിരിച്ചു വന്ന ശേഷം രണ്ടു ദിവസം ക്ഷീണം തീര്‍ത്തു കഴിഞ്ഞാണു ബോസ്റ്റണിലെ ശാസ്ത്രകേന്ദ്രം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതു. രൂപത്തില്‍ ഭീകരവും വലിപ്പത്തില്‍ ഞെട്ടിപ്പിക്കുന്നതുമായ ഒരു കൂറ്റന്‍ തിമിംഗലത്തിന്റെ അസ്ഥികൂടമാണു ശാസ്ത്രകേന്ദ്രത്തിലേക്കു സ്വാഗതം ചെയ്തത്. മുപ്പതടി നീളം ഉള്ള ആ അസ്ഥി കൂടം പൂറ്ണ രൂപത്തില്‍ നിലനിര്ത്തിയിരിക്കുന്നു. തിമിംഗലങ്ങളെപറ്റി വിശദമായ വിവരങ്ങളും താഴെ എഴുതിവച്ചിട്ടുണ്ടു. വിവിധ തരങ്ങളും, അവയുടെ ആവാസ കേന്ദ്രങ്ങളും ജീവിത രീതിയും എല്ലാം .അറിയാന്‍ ആഗ്രഹമുള്ളവര്‍ക്ക് അറിവിന്റെ ഒരു ഭണ്ഡാ്രം തന്നെയാണു ശാസ്ത്രകേന്ദ്രങ്ങള്‍. പലയിടങ്ങളിലും സ്ഥിരമായ അംഗത്വം കൊടുക്കുന്നു. പുതിയതായി എന്തെങ്കിലും, പുതിയ പ്രദര്‍ശനങ്ങളൊ ഉപകരണങ്ങളൊ എല്ലാ മാസവും ഉണ്ടാവും. സ്ഥിരം അംഗങ്ങള്‍ക്ക് ചെറിയ ഒരു അംഗത്വ ഫീസ് മതിയാവും, വല്ലപ്പോഴും വരുന്നവരെ അപേക്ഷിച്ചു.നമ്മുടെ നാട്ടിലും ശാസ്ത്രകേന്ദ്രങ്ങള്‍ ആള്‍ക്കാര്‍ സന്ദര്‍ശിച്ചു തുടങ്ങിയിട്ടുണ്ടു. ഏതാനും നഗരങ്ങളില്‍ തികച്ചും പരിമിതമായ സൌകര്യങ്ങളേ ഇന്നു ഉള്ളൂ എങ്കിലും. കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രത്തിനു മുന്നിലെ ചില ദിവസങ്ങളി ലെ തിരക്കു ഞങ്ങള്‍ കാണാറുണ്ടു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള ധാരാളം ഉപകരണങ്ങള്‍ അവിടെ ഉണ്ടു, പക്ഷെ സര്‍ക്കസ്സും സിനിമയും കാണുന്ന ലാഘവത്തോടെ ഇതു കാണാന്‍ പറ്റുക യില്ല. നേരം പോക്കിനായി രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം വരുന്ന വിദ്യാര്ത്ഥികള് എല്ലാം വെറുതെ കണ്ടു കൊണ്ടു മാത്രം തൃപ്തരാകുന്നു. ഒരോന്നും പഠിച്ചു കുറിപ്പുകളെടുത്താല് മാത്രമേ അവയെപ്പറ്റി കൂടുതലറിയാന്‍ കഴിയൂ എന്ന സത്യം പലപ്പോഴും അവര്‍ മറന്നു പോകുന്നു, രക്ഷാകറ്ത്താക്കളും കുട്ടികളും. ശാസ്ത്ര പഠനത്തിനു കുറച്ചുകൂടി ഗൌരവമായ സമീപനം കൊടുക്കേണ്ടത് ആവശ്യമാണു. എന്നാല്‍ മാത്രമേ നമ്മുടെ കുട്ടികളില്‍ ശാസ്ത്ര പഠനത്തിനു സ്വാഭാവികമായ താല്പര്യം ഉണ്ടാവുകയുള്ളു, പുതിയ കാര്യങ്ങള് കണ്ടെത്താനും കണ്ടുപിടിക്കാനും കഴിയു.
മ്യൂസിയം ഓഫ് സയന്സ് എന്നറിയപ്പെടുന്ന ഈ ഈ ശാസ്ത്ര കേന്ദ്രം 1830ല്‍ ആരംഭിച്ചതാണ്. ഇത് ഒരു ശാസ്ത്ര കേന്ദ്രവും ജീവജന്തു പ്രദര്‍ശന കേന്ദ്രവുമായാണ് ഉണ്ടാക്കിയിട്ടുള്ളത്. ബോസ്റ്റന്‍ തുറമുഖത്തിലേക്ക് ഒഴുകി എത്തുന്ന ചാള്‍സ് നദിയുടെ തീരത്ത് ബോസ്റ്റണ്‍ , കെയിംബ്രീഡ്ജ് എന്നീ നഗരങ്ങളില്‍ ആയി ഇതു വ്യാപിച്ചു കിടക്കുന്നു. 700 ഓളം പ്രദര്‍ശന വസ്തുക്കളാണിവിടെ ഉള്ളത്. ഇതിനൊടനുബന്ധിച്ച് ചാല്‍ ഹെയ്ഡന്‍ നക്ഷ്ത്രബംഗ്ലാവും IMAX ചിത്രങ്ങള്‍ പ്രദശിപ്പിക്കാന്‍ കഴിയുന്ന മുഗര്‍ ഓംനി തിയേറ്ററും ഉണ്ട്. ദിവസം മുഴുവന്‍ ഇവിടെ കുട്ടികള്‍ക്കും വലിയവര്‍ക്കും വിജ്ഞാനപ്രദമായ പ്രദര്‍ശനങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്. മ്രൂഗശാലകളുടെയും അക്വേറീയങ്ങളുടെയും സംഘടനയില്‍ ഈ ശാസ്ത്രകേന്ദ്രം അംഗമാണ്. 100 ല്‍ അധികം ജീവികളെ ഇവിടെ സംരക്ഷിക്കുന്നുണ്ട്.
ഇവിടത്തെ പ്രദര്‍ശന വസ്തുക്കള്‍ വിവിധ പേരുകള്‍ ഉള്ള ഭാഗങ്ങളില്‍ ആണ് വിന്യസിച്ചിരിക്കുന്നത്.
1. നീലച്ചിറക് ( Blue Wing)
ഹരിത ഗൃഹത്തിലൂടെ: വിവിധ ഇനത്തിലുള്ള നട്ടെല്ലുള്ള ജീവികള്‍, ഉരഗങ്ങള്‍ , കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവികള്‍ തുടങ്ങിയവ കാണാന്‍ ഒരു പൂന്തോട്ടത്തില്‍ ചുറ്റുന്ന ലാഘവത്തോടെ കാണാം.
പ്രകാശവിന്യാസം കൊണ്ട് ഉണ്ടാക്കുന്ന വിസ്മയങ്ങള്‍ ചലിക്കുന്നതും അല്ലാത്തതും
പ്രപഞ്ചത്തില്‍ കാണുന്ന ഭൌതികവും അല്ലത്തതുമായ മാതൃകകള്‍ ഉണ്ടാക്കുന്ന സ്ഥലം.
ഗ്ഗണിത മേഖല. അക്കങ്ങളുടെ മായാലോകം . പുരാതനവും ആധുനികവുമായ ഗണിത ശാസ്ത്ര സത്യങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നതു പോലെ വെച്ചിരിക്കുന്നു.
പ്രകൃതിയിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നതു പ്രകൃതിയിലെ മാതൃകകളും
വൈദ്യുതിയുടെ തിയേറ്റര്‍: 1956 ല്‍ എം.ഐ.ടി.യില്‍ പ്രൊഫ. വാന്‍ ഡെ ഗ്രാഫ് ഉണ്ടാക്കിയ കൂറ്റന്‍ വാന്‍ ഡെ ഗ്രാഫ് ജനറേറ്റര്‍ എം.ഐ.ടി ശാസ്ത്രകേന്ദ്രത്തിനു സംഭാവന ചെയ്തതും ടെസ്ലാ ചുരുളൂകള്‍ ഉപയൊഗിച്ച് ഉന്നത വോള്‍ട്ടേജില്‍ ഇടി മിന്നല്‍ ഉണ്ടാക്കുന്നതും വൈദ്യുതിയുടെ മറ്റു പല ഉപകരണങ്ങളും ഇവിടെ ഉണ്ട്.
ഗണിത ശാസ്ത്ര ചലച്ചിത്രങ്ങള്‍: അനുപാതവും മറ്റു ശാസ്ത്ര സത്യങ്ങളും ചലച്ചിത്രമായി പ്രദര്‍ശിപ്പിക്കുന്നു.
ക്ലാര്‍ക്ക് ശേഖരം എന്നറിയപ്പെടുന്ന 100 ല്‍ അധികം ചലനങ്ങള്‍ കാണിക്കുന്ന യന്ത്രങ്ങള്‍ ഇവിടെ ഉണ്ട്.
ബോസ്റ്റണില്‍ ജനിച്ച എഞ്ചിനീയര്‍മാരുടെയും ശാസ്ത്രകാരന്‍മാരുടെയും സംഭാവനകള്‍ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ഉള്‍പ്പെടെ
അന്വേഷണ മേഖല: ശാസ്ത്രത്വങ്ങള്‍ പഠിച്ച് പുതിയത് ആവിഷ്കരിക്കാന്‍ സഹായിക്കുന്ന ഇടം.
ഊര്‍ജ്ജ രൂപങ്ങള്‍ : വിവിധ ഒര്ര്ജ്ജ രൂപങ്ങളും ആധുനിക പുനരുപയോഗ ഊര്‍ജ്ജ ഉറവിടങ്ങളുടെയും അവ എങ്ങനെ ഉപയൊഗ്ഗിക്കാം എന്നതിനെ കുറിച്ചും ഉള്ള വിവരങ്ങള്‍,
നനോടെക്നോളജി
ലോകത്തിന്‍റെ മാപ്പ് ഉണ്ടാക്കുക
ദിനൊസറുകളെപ്പറ്റി വിശദമാഅയി പഠിക്കാന്‍ ഉള്ള സൌകര്യങ്ങള്‍ ട്-റെക്സ് പോലെയുള്ളവയെപ്പറ്റി പഠിക്കാം
ഫോസ്സിലുകളെ പറ്റി പഠിക്കാനുള്ള വിവരങ്ങള്‍ 650 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായിരുന്ന ജീവികളുടെ അവശീഷ്ടങ്ങള്‍
യന്ത്രങ്ങളും ഗതാഗത മാര്‍ഗങ്ങളും
ചന്ദ്രനിലേക്ക് യാത്ര , ചന്ദ്രനില്‍ താമസിക്കാന്‍ കഴിയുമോ
2. ഹരിത ച്ചിറക് ( Green Wing)
ന്യൂ ഇങ്ലണ്ടിലെ ആവാസ വ്യവസ്ഥകള്‍
പക്ഷികളുടെ ലോകം
കോള്‍ബി റൂം : വിവിധ മൃഗങ്ങളുടെ തലയും ശരീര ഭാഗങ്ങളൂം സ്റ്റഫ്ഫ് ചെയ്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പഴയ രീതിയില്‍ വേട്ടയാടുന്ന രീതികളും കാണീച്ചിരിക്കുന്നു.
മനുഷ്യ ശരീരത്തിന്‍റെ ജീവശാസ്ത്രപരമായ പ്രത്യേകതകള്‍
3. ചുവപ്പു ചിറക് (Red Wing)
മുഗര്‍ ഓംനി തിയേറ്റര്‍
ചാള്‍സ് ഹേയ്ഡന്‍ നക്ഷത്ര ബംഗ്ഗ്ലാവ്
കോസ്മിക് പ്രകാശം: നക്ഷ്ത്ര ബംഗ്ലാവിന്‍റെ ഒരു ഭാഗത്ത് സൌരയൂഥം ഉള്‍പ്പെടെ ഉള്ള പ്രപഞ്ചത്തിലെ വിസ്മയങ്ങളുടെ മാതൃകകള്‍
കണ്ടെത്തലുകളുടെ കേന്ദ്രം: ശാസ്ത്രകാരന്‍മാരുമായി സംവദിച്ചും പരീക്ഷണങ്ങള്‍ ചെയ്തും ച്ച് കാര്യങ്ങള്‍ പഠിക്കാന്‍ ഉള്ള കേന്ദ്രം
ഫൌക്കാള്‍ട്ട് പെന്ഡുലം : ഭൂമിയുടെ ഭ്റമണത്തിന്‍റെ ഫലങ്ങള്‍
മ്യുസിയം സാധനങ്ങളുടെ സംഭരണ ശാല.
പേളേജ് : പോളറൈസ്ദ് പ്രകാശത്തിന്‍റെ കൂട്ടവും അത് ഉപയോഗിച്ച് പ്രത്യേക ആകൃതികളും
ശബ്ദകോണീ : സംഗീത ശബ്ദങ്ങള്‍ ഫോട്ടോ ഇലക്ട്രിക് ഫലം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇടം.
ആര്‍ക്കിമിഡീസ് അന്വേഷണം; ഉന്റൂണ്ട് പൊകുന്ന വലിയ ഒരു ഗോളം
പ്രത്യേക യാത്ര : ശാസ്ത്ര തത്വങ്ങള്‍ വിശദമാക്കാന്‍ ചെറിയ യാത്ര
പല വക (Miscellaneous)
ചാള്‍സ് നദിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ യാക്കി ഗാലറി
റോക് ഗാര്‍ഡന്‍ : തൊയൊഡോര്‍ ബാര്‍ബറൊസ എന്ന ശില്‍പ്പി രൂപ കല്‍പ്പന ചെയ്ത കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച പൂന്തോട്ടം
എന്നിങ്ങനെ പോകുന്നു ഇവിടത്തെ പ്രദര്‍ശന വസ്തുക്കള്‍.
ഈ വിവരങ്ങള്‍ക്ക് അവലംബം: https://en.wikipedia.org/wiki/Museum_of_Science_(Boston)
ഇവയില്‍ പലതും മറ്റു പല പ്രദര്ശന കേന്ദ്രങ്ങളിലും കാണുന്നതു തന്നെ എങ്കിലും അവ വിന്യസിച്ചിരിക്കുന്ന രീതി കൌതുകം ഉണര്ത്തി. കോഴിക്കോട് ശാസ്ത്രകേന്ദ്രത്തില്‍ ദിനൊസറുകളുടെ നല്ല ചില മാതൃകകള്‍ പ്രദര്ശിപ്പിച്ചിട്ടുണ്ടു , പുറത്തു തന്നെ. സിനിമായില്‍ കണ്ട ടി - റെക്സും Trigorosaurus). നല്ല ഒരു അക്വേറിയവും അവിടെ ഉണ്ട്.വിവിധ തരം മത്സ്യങ്ങളെയും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
തിരിച്ചുവീട്ടിലേക്കു കടപ്പുറം വഴി ആയിരുന്നു. തിമിംഗലങ്ങളെ കാണാന്‍ പോയ വഴി. അവിടെ ഒന്നു രണ്ടുപേര്‍ ചൂണ്ടയിട്ടു മത്സ്യം പിടിക്കുന്നു. സംരക്ഷിത മേഖല ആയി പ്രഖ്യാപിച്ചിട്ടുള്ള അവിടെ മത്സ്യം പിടിക്കാമൊ? ഞാനത്ഭുതം പ്രകടിപ്പിച്ചു. 'സംരക്ഷിതം' എന്ന വാക്കിന്റെ അര്‍ത്ഥം പെട്ടെന്നു പിടികിട്ടി. ഒരാളിന്‍റെ ചൂണ്ടയില്ഒരു വലിയ മീന്‍ കുടുങ്ങി. അയാള്‍ അതിനെ ശ്രദ്ധാപൂറ്വം വലിച്ചെടുത്തു, അല്പനേരം നോക്കിയതിനു ശേഷം ചൂണ്ടയില്‍ നിന്നു ശ്റദ്ധാപൂര്വം പരുക്കു പറ്റാതെ വേറ്പെടുത്തി കടലിലേക്കു തന്നെ പോകാന്‍ അനുവദിച്ചു. മത്സ്യം പിടിക്കുക എന്ന ത്രില്‍ മാത്രം കൊണ്ടു അയാള്‍ സംതൃപ്തനായി.ഏതാണ്ടു ഒന്നര കിലോഗ്രാമെങ്കിലും വരുന്ന മത്സ്യം. വീട്ടില് കൊണ്ടുപോയാല്‍ ഒരു കുടുംബത്തിന്നു ഒരു ദിവസത്തെ കുശാലായ ഭക്ഷണത്തിനു മതിയാവും. ഞാന്‍ കുട്ടികളോടു ചോദിച്ചു. അതാണു സംരക്ഷണം. പ്ലാസ്റ്റിക്ക് കുപ്പിയും മറ്റും കടലില്‍ എറിയാതിരിക്കുന്നതു മാത്രമല്ല, മത്സ്യങ്ങളെയും സംരക്ഷിക്കാന്‍ ആള്‍ക്കാര്‍ റ് തയാറാണ്. പോലീസിനെ ഭയന്നാണെന്നു തോന്നുന്നില്ല. അടുത്തെങ്ങും ഒരു പോലീസ് വാനൊ മറ്റൊ ഞങ്ങള്‍ കണ്ടില്ല. നിയമം പാലിക്കാന്‍ പോലീസ് ഒരു അനുപേക്ഷണീയ ഘടകം ആണെന്നു ഇങ്ങനെയുള്ളവരെ കാണുമ്പോള്‍ തോന്നുന്നില്ല. ഉയര്‍ന്ന പൌരബോധം ഉണ്ടായാല്‍ മതി. സമ്മര്‍ദ്ദം ചെലുത്തി നിയമം പാലിക്കേണ്ടി വരുമ്പോള്‍ നിയമപാലനം വെറും ഒരു ചടങ്ങായി മാറുന്നു, ക്ഷണികവും.നമ്മുടെ നാട്ടില്‍ പലപ്പോഴും സംഭവിക്കുന്നത് അതാണല്ല





Comments
Post a Comment