19.ന്യൂ ഇങ്ലണ്ട് സസ്യശാസ്ത്ര പാര്‍ക്ക് മസാച്യുസെറ്റ്സ്
കഴിഞ്ഞ ദിവസം കുട്ടികളുടെ കൂടെ ഒരു ബൊട്ടാ ണിക്കല് ഗാര്ഡന് കാണാന് പോയിരുന്നു. ബോസ്റ്റണ് നഗരത്തില് നിന്നും കുറച്ചു ദൂരെ വൂസ്റ്റര് കൌണ്ടി യിലെ ബൊയ്ല്സ്റ്റണ് എന്ന ചെറിയ നഗരത്തില് ആയിരുന്നു ഈ സസ്യജീവികളുടെ പാര്ക്ക്. ഊട്ടിയി ലെ ബൊട്ടാണിക്കല് ഗാര്ഡന് കൂടാതെ ഞാന് ഇപ്പോള് താമസിക്കുന്ന മുളന്തുരുത്തിയില് നിന്നു 27 കി മീ ദൂരെ തലയോലപ്പറമ്പിനടുത്തു സജ്ജമാക്കിയ മാങോ മെഡോസ് എന്ന പ്രകൃതിഭംഗിയുള്ള ബയോ പാര്ക്കും അടുത്തു കാണുകയുണ്ടായി ഞങ്ങളുടെ വയോജന കൂട്ടായ്മ്മയായ ജീവന് ധാരാ U3A ഗ്രൂപ്പ് അംഗങ്ങളുടെ കൂടെ. അതുകൊണ്ട് പ്രത്യേക താല് പര്യം ഒന്നും ഇല്ലായിരുന്നു. എങ്കിലും കുട്ടികളൂടെ കൂടെ കറങ്ങാന് അപൂര്വമായി കിട്ടുന്ന അവസരം കളയേണ്ട എന്നു കരുതി..
ഞങ്ങള് കാര് പാര്ക്കുചെയ്തു സന്ദര്ശക ഗാലറിയില് എത്തിയപ്പോല് ആദ്യമായി കണ്ടത്, ഏതൊരു ഭാരതീ യനായ കേരളീയനായ ആള്ക്കും അഭിമാനിക്കാന് കൊള്ളാവുന്ന ഒരു ജലച്ഛായ ചിത്രം ആയിരുന്നു. ലിസാ ഗ്രേവ്സ് എന്ന ചിത്രകാരി വരത്. നമ്മുടെ തലശ്ശേരിയില് 1897ല് ജനിച്ച ഭാരതത്തിലെ ആദ്യകാല സസ്യശാസ്ത്ര വിദഗ്ദ്ധയായിരുന്ന വി കെ ജാനകി അമ്മാളിന്റെ ചിത്രം ആയിരുന്നു അത് . ഇടവാലത്ത് കൃഷ്ണന്, കുറുവായി ദേവി ഇവര്ക്കു ജനിച്ച അവര് 1931ല് മിചിഗണ് സര്വകലാശാലയില് നിന്നു പിഎച്ഡി നേടി. തുടര്ന്ന് ഇന്ത്യയിലും യു കെ അമേരിക്ക എന്നിവിടങ്ങളില് ഗവേഷണം നടത്തി. ഭാരത്തതിലെ സസ്യങ്ങളെ ആദ്യമായി ക്രോഡീകരിച്ച് ചാര്ട്ട് ഉണ്ടാക്കി.
ഇന്ത്യന് സയന്സ് അക്കാഡമിയുടെ സ്ഥാപകയായ വിശിഷ്ട വ്യക്തിയും (Founder Fellow)യും ആദ്യത്തെ പത്മശ്രീ അവാര്ഡ് ജേതാവും പ്രശസ്തയായ സസ്യ ശാസ്ത്രജ്ഞയും ആയിരുന്നു അവര്. സസ്യങ്ങളുടെ കോശങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയായ സൈറ്റോളജി ആയിരുന്നു അവരുടെ ഗവേഷണമേഖല. സസ്യങ്ങളുടെ ജനിതക പഠനത്തില്ഗണ്യമായ സംഭാവനകള് അവരുടെ വകയായുണ്ട്. അവരുടെ ചിത്രവും ജീവചരിത്ര സം ഗ്രഹവും വരച്ച ആളിന്റെ വിവരങ്ങളും ആയിരുന്നു മുമ്പില് തന്നെ പ്രദര്ശീ പ്പിച്ചിരുന്നത്. വി കെ ജാനകി അമ്മാളിനെ കുറിച്ച് ഞാന് എഴുതിയ ബ്ലൊഗിന്റെ ലിങ്ക് കമന്റില് കൊടു ത്തി ട്ടുണ്ട് , താല്പര്യം ഉള്ളവര്ക്ക് അവരെ പ്പറ്റിയും ഭാരതത്തിലെ മുന് കാല ശാസ്ത്രജ്ഞകളെ പ്പറ്റിയും കൂടുതല് വായിക്കാം ആ ബ്ലൊഗില്.
200 ഏക്കര്സ്ഥലത്ത് ഉണ്ടാക്കിയിട്ടുള്ള ഈ പാര്ക്ക് പ്രകൃതി ഭംഗിയുള്ള സ്ഥലത്താണ് ഉണ്ടാക്കിയി രിക്കുന്നത്. പൂന്തോട്ട ഭാഗങ്ങള് 18 വ്യത്യസ്ഥമായ രീതിയില് ആണ് വിന്യസിച്ചിരിക്കുന്നത്. ഇവിടെ വളരുന്നവയും മറ്റു സ്ഥലങ്ങളില് നിന്നു കൊണ്ടുവന്ന തും അപൂര്വമായതും ഭക്ഷ്യയോഗ്യമായതും ആയ ധാരാളം സസ്യങ്ങള് അവയുടെ ബോട്ടാണിക്കല് നാമം എഴുതി പ്രദര്ശിപ്പിച്ചിരിക്കുന്നു. ഒരു വര്ഷം 2 ലക്ഷത്തിലധികം സന്ദര്ശകര് ഇവിടെ വന്നു പോകുന്നു. സ്ഥിരം അംഗങ്ങളായി ചേരുന്നവര്ക്ക് ആകര്ഷകമായ പ്രോത്സാഹനവും കൊടുക്കുന്നു.
ടവര് ഹില്ല് ബൊട്ടാണിക്കല് ഗാര്ഡന് എന്നു മുമ്പറി യപ്പെട്ടിരുന്ന ഇപ്പോള് ന്യൂ ഇങ്ലണ്ട് ഗാര്ഡന് എന്നു പുനര് നാമകരണം ചെയ്യപ്പെട്ട ഇത് 1986ല് ആണ് പ്രവര്ത്തനം തുടങ്ങിയത്. അമേരിക്കയിലെ ഏറ്റവും വലുതും ആദ്യം 1842ല് പ്രവര്ത്തനം തുടങ്ങിയതുമായ വൂസ്റ്റര് കൌണ്ടി ഹോര്ട്ടികള്ചറല് സൊസൈറ്റി (WCHS) ആണ് മസാചുസെറ്റ്സിന്റെ മദ്ധ്യമേഖലയിലെ കാര്ഷികകോല്പന്നങ്ങളുടെ പ്രദര്ശനങ്ങള് ഇവിടെ വിവിധ സമയങ്ങളില് നടത്തിയിരുന്നത്. എന്നാല് 1940 കളില് ഇത്തരം പ്രദര്ശനങ്ങള്ക്കുള്ള ധനസഹാ യം കുറഞ്ഞു വന്നു. അപ്പോള് ആണ് ഈ സംഘടന ഇങ്ങനെ സ്ഥിരമായ ഒരു ബോട്ടാണിക്കല് ഗാര്ഡന് ഉണ്ടാക്കിയത്.
ഇവിടത്തെ സന്ദര്ശക കേന്ദ്രം തന്നെയാണ് അതിഥികളെ സ്വാഗതം ചെയ്യുന്നത്.ടിക്കറ്റ് എടുത്തു അകത്തു കയറിയാല് ആദ്യം കാണുന്നത് ഒരു ചിത്രകലാ പ്രദര്ശനം ആയിരുന്നു. അതിന്റെ തുടക്കതില് ആയിരുന്നു ജാനകി അമ്മാളിനെ ലിസാ ഗ്റെവ്സ് എന്ന സ്ത്രീ വര ചിത്രവും അതിന്റെകൂടെ ഉള്ള വിശദീകരണവും . അവിടെ പ്രദര്ശനത്തിനും ചെറിയ മീറ്റിങ്ങ് കൂടാനുള്ള സൌകര്യവുമൊക്കെ ഉണ്ട്. ഒരു ഗാര്ഡന് ഷോപ്പും ഉണ്ട്, അവിടെ നിന്നു ചില സാധനങ്ങള് വാങ്ങുകയുമാവാം. ഇടക്ക് ഇവിടെ സംഗീതക്കച്ചേരികളുമൊക്കെ നടത്തുന്നു. ചുറ്റുപാടും ഉള്ള പ്രകൃതിഭംഗിയുള്ള സ്ഥലങ്ങളുടെ ഒരു ജല സംഭരിണിയുടെയും മറ്റും വിഡിയൊ പ്രദര്ശനവും ഉണ്ട്.
ഗാര്ഡനിലെ കാഴ്ചകള്
1.റാംബിള്
2022 ല് ഒരു കുടുംബത്തിന്റെ സംഭാവനയായി ഉണ്ടാക്കിയ ഇവിടെ വെള്ളത്താമരയും ചുവന്ന ആമ്പലും ഉള്ള ഒരു ചെറിയജലാശയവും ഒരു കുടുംബ സംഗമത്തിനും കുട്ടികള്ക്ക് കളിക്കാനും മറ്റുമുള്ള പുറം വാതില് സംവിധാനവും ഉണ്ട്. ഇവിടെ താമരക്കുളം കൂടാതെ ചില അപൂര്വ സസ്യങ്ങളുടെ ശേഖരവും ഉണ്ട്.
2.കോര്ട്ട് : കയ്യെത്തിപിടിക്കാവുന്ന പൂന്തോട്ടം
ഇവിടെ കുറെ അധികം ചെടികള് തട്ടുകളായി പ്രദര്ശിപ്പിച്ചിരിക്കുന്നു. ഓരോന്നൊനും അവയുടെതായ പ്രത്യേകതള് ഉല്ലവയാണ്.
3.പുല്ത്തകിടി തോട്ടം
വൈവിധ്യം ഏറിയ കുറ്റി ചെടികളും മരങ്ങളും ആണിവിടെ ഉള്ളത്. വേനല് കാലത്ത് പൂക്കുന്ന അനേകം ഭംഗിയുള്ള ചെടികള് ഉണ്ടിവിടെ.
4.അകത്തെ പാര്ക്ക്
അഞ്ചേക്കര് വിസ്തൃതിയുള്ള ന്യൂ ഇങ്ലണ്ട് പാര്ക്കാണിവിടെ . ഇന്നാട്ടിലെ ചെടികളും മറ്റും ഉപയോഗിച്ച് എല്ലാ കാലവും പൂക്കളെ കാണാന് കഴിയുന്ന ഒരു പൂന്തോട്ടം എങ്ങനെ ഉണ്ടാക്കാം എന്നും വിശദീകരിക്കുന്നു.
5.പച്ചക്കറിത്തോട്ടം
വിവിധതരം പച്ചക്കറികള് എങ്ങനെ നട്ട് വളര്ത്താം എന്നു മനസ്സിലാക്കി കൊടുക്കാനുള്ള സംവിധാനം ആണിത്. വീടുകളില് ഒരു അടുക്കളത്തോട്ടം ഉണ്ടാക്കുന്നത് എങ്ങനെ എന്നു മനസ്സിലാക്കം.
6.ഓറഞ്ചും നാരങ്ങായും
ഓറഞ്ച് നാരങ്ങാ തുടങ്ങിയ നീരുള്ള പഴ വര്ഗങ്ങള് കൃഷി ചെയ്യുന്ന രീതി കാണിക്കുന്നു. പന ഓറ്ക്കിഡ്സ് എന്നിവയും ഇവിടെ ഉണ്ട്.
7.ആപ്പീള് ഓറ്ക്കിഡ് ഗാര്ഡന്
ഇവിടെ 250 ആപ്പിള് മരങ്ങള് ഉണ്ട്. പണ്ട് മുതല് ഉണ്ടായിരുന്ന വിവിധ ആപ്പിള് 119 ജനുസ്സുകള് ഇതില് പെടുന്നു. രോഗ പ്രതിരോധ ശേഷി കുറഞ്ഞു നശിച്ചു കൊണ്ടിരിക്കുന്ന ചിലതും ഇതില് പെടുന്നു. പുതിയ ആപ്പീള് ചെടികളും 2021 മുതല് നട്ടു വരുന്നു.
8.ഡാഫോഡില്സ് മൈതാനം
വസന്തകാലത്ത് മാത്രം ഉണ്ടാകുന്ന ഡാഫോഡില്സ് പൂക്കളുടെ ഗാര്ഡനാണിത്. ഒരേ സമയത്ത് 25000 ഡാഫോഡില്സ് പൂക്കള് വരെ ഉണ്ടാവുമത്രെ. ഏപ്രില് മൂന്നാം വാരം ആണ് ഇതുണ്ടാവുക
ഞങ്ങള്ക്ക് ഏതായാലും അത് കാണാന് ഭാഗ്യം ഉണ്ടായില്ല . പൂന്തോട്ടത്തില് ഒരു ക്ഷേത്രക്കുളം ശാന്തി മ്യൂസിയവും ഉള്ളതായി എഴുതിവെച്ചിട്ടുണ്ട്. പക്ഷേ ഞാനും മകനും കൂടി കുറെ നടന്നിട്ടും കുളം കണ്ടെത്താന് ആയില്ല. ശാന്തി മ്യൂസിയം എന്നു പറഞ്ഞയിടത്ത് നാലു തൂണുകള് ഉള്ള ഒരു മണ്ഡപം കണ്ടു. രണ്ട് പേര്ക്ക് ഇരിക്കാവുന്നത്ര വലിപ്പം ഉള്ളത്. പൂന്തോട്ടത്തില് അവിടവിടെയായി ചില ഗ്രീക്കു പ്രതിമകളും കണ്ടു. അതില് ഏറ്റവും പ്രധാനപ്പെട്ടത് ചരിത്രത്തില് ആദ്യമായി ഭൂമിയിലെ മിക്കവാറും എല്ലാ ജീവികളെപ്പറ്റിയും സസ്യങ്ങളെപറ്റിയും ഉള്ള സസ്യശാസ്ത്രം ജീവശാസ്ത്രം ഭൂമിശാസ്ത്രം മനുഷ്യ ശാസ്ത്രം എന്നിവയെ കുറിച്ചതെല്ലാം എഴുതിയ പ്ലീനി എന്ന ഗ്രീക്ക് പ്രതിഭയുടെതും ഉണ്ട്.




















Comments
Post a Comment