17. കൂണുകള്‍ പരിസ്ഥിതി സംരക്ഷകര്‍

 

വീടുകളുടെ   ചുറ്റുപാടും  അടിച്ചു  കൂട്ടിയ അഴുക്കു കൂമ്പാരത്തിന്‍റെ   മുകളിലും അഴുകി  ദ്രവിച്ച  മരങ്ങളുടെയും ചെടികളുടെയും   മുകളില്‍   കുടപോലെയും മറ്റും വളര്‍ന്നു നില്‍ക്കുന്ന   കൂണുകളില്‍ ചിലതെങ്കിലും  തീന്‍ മേശമേല്‍    വിശിഷ്ട വിഭവം ആയി കാണാറുണ്ട്.  കൂണ്‍ കൃഷി   ലാഭകരമായി   നടത്തുന്നവരും   ഉണ്ട്.  എന്നാല്‍ കാടുകളിലും   മറ്റും   കൂണുകള്‍   ചെയ്യുന്ന   മഹത്തായ  സേവനം  എന്താണെന്നും   പരിസ്ഥിതി  സംരക്ഷണത്തിനും മറ്റും  അവയുടെ  സംഭാവന  എന്തെന്നും യാദൃശ്ചികമായി   ഞങ്ങള്‍   ഇവിടെ  അടുത്തുള്ള  ഒരു പാര്‍ക്കില്‍   കണ്ട   ചില പ്രത്യേകതരം കൂണുകളെ കണ്ടപ്പോള്‍  മകനുമായി ചര്‍ച്ച   ചെയ്യുകയുണ്ടായി.   തീന്മേശപ്പുറത്തല്ലാതെ  നിസ്സാരമെന്നു കരുതുന്ന ഈ  ജീവികള്‍   പരിസ്ഥിതിക്കു   ചെയ്യുന്ന  സേവനങ്ങള്‍   ആയിരുന്നു   ചര്‍ച്ചാവിഷയം

 നമ്മുടെ  വീടുകളുടെ പരിസരത്ത്  ഉണ്ടാകുന്ന   ചിലതരം കൂണുകള്‍ ഭക്ഷ്യയോഗ്യമാണെന്ന്  ചിലര്‍   പറയുന്നു, മറ്റു ചിലത്  വിഷം ഉള്ളതാണെന്നും പറയുന്നു. ഇവയെ  തിരിച്ചറിയാന്‍  എല്ലാവര്‍ക്കും  കഴിയില്ല  എന്നതു  സത്യമാണ്. എന്നാല്‍ ഇത്തരം കൂണുകള്‍   കാടുകളില്‍   നിശ്ശബ്ദമായ  സേവനം ആണ്  ചെയ്യുന്നത്. ഈ കൂണുകള്‍  ഏതു രീതിയില്‍  ആണ്  പരിസ്ഥിതി   സംരക്ഷണത്തിനു   സഹായിക്കുന്നത്  എന്ന് നോക്കാം. .

1.     ജൈവ വസ്തുക്കളെ   ചീയല്‍

ഒടിഞ്ഞും പിഴുതും വീണ  മരങ്ങളെയും   ഇലകളെയും   ദ്രവിപ്പിച്ച് ചീയിച്ച് കൂടുതല്‍ ലളിതമായ   വസ്തുക്കള്‍ ആക്കാന്‍  ഇവ സഹായിക്കുന്നു. ഇങ്ങനെ   ചെയ്യുന്നതു വഴി  ജൈവാംശങ്ങളിലുള്ള പോഷകവസ്തുക്കള്‍ ഭൂലിയില്‍ ലയിപ്പിച്ചു ചെടികള്‍ക്കും   സസ്യങ്ങള്‍ക്കും   ഉപയോഗിക്കാന്‍   അനുയോജ്യമായ   രീതിയിലാക്കി കൊടുക്കുന്നു.

 2.   പോഷക  വസ്തുക്കളുടെ  പുനരുപയോഗം

 ജൈവ വസ്തുക്കള്‍  ചീയിച്ചും ദ്രവിപ്പിച്ചും മണ്ണില്‍  ആവശ്യമായ  പോഷക വസ്തുക്കളൂടെ  പുനരുപയോഗം  സാദ്ധ്യമാക്കുന്നു. പ്രധാനമായിട്ടും കാര്‍ബണ്‍, നൈട്രജന്‍ ഫൊസ്ഫൊറസ്   എന്നീ     വസ്തുക്കള്‍    മുടങ്ങാതെ സസ്യങ്ങള്‍ക്ക്  മണ്ണില്‍ നിന്നു ലഭിക്കാന്‍  ഇവ കാരണമാവുന്നു.

 3.   സഹജീവി അനുപോഷണം

 പല തരം കൂണുകളും   അവ വളരുന്ന   മരങ്ങളുടെ അവശിഷ്ടങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുന്നു. പുറത്തു കാണുന്ന  കൂണുകളുടെ   ഭാഗത്തിനുപരി   അതിന്‍റെ ഭാഗങ്ങള്‍  മരത്തിന്‍റെ ഉള്ളില്‍ സൂക്ഷ്മജീവികളായ  പൂപ്പലും   ഫംഗസ്സും ആയി വളരുന്നു. ഇതില്‍ കൂടി    മരങ്ങളില്‍ ജലാംശം നിലനിര്‍ത്താനും പോഷകാംശം വലിച്ചെടുക്കാനും   സഹായിക്കുന്നു. ഈ പൂപ്പലുകള്‍ക്ക്  ആവശ്യമായ  അന്നജം   സസ്യങ്ങള്‍ പ്രകാശ സംസ്ലേഷണം  (Photosynthesis) വഴി    ലഭ്യമാക്കുന്നു.  

 4.   മണ്ണിന്‍റെ ഘടനയും ആരോഗ്യവും  നിലനിര്‍ത്തുന്നു.

 പുറത്തു കാണാന്‍ വയ്യാത്ത കൂണിന്‍റെ  ഭാഗത്ത് ജൈവാംശത്തില്‍   വളരുന്ന   മൈസീലിയം എന്ന വസ്തു മണ്ണിന്‍റെ  ഘടകങ്ങളെ   ഒന്നിച്ചു നില്‍ക്കാനും അതു വഴി   മണ്ണിന്‍റെ ഘടന തന്നെ നന്നാക്കാനും സഹായിക്കുന്നു. മണ്ണിലെ  ജലാംശം നിലനിര്‍ത്താനും വായു സഞ്ചാരം  വര്‍ദ്ധിപ്പിക്കാനും   ഇതില്‍ കൂടി   സാധിക്കുന്നു.

 5.   ജൈവ  വൈവിധ്യം കാത്തു സൂക്ഷിക്കുന്നു

 കാട്ടിലെ  ഷഡ്പദങ്ങള്‍, സസ്തന ജീവികള്‍ മറ്റു ഫംഗസുകള്‍ ഇവക്ക്   ഭക്ഷ്യവസ്തു  ആയി  കാട്ടിലെ  ജൈവ വൈവിധ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

 6.   രോഗ  നിയന്ത്രണം

 ചില  ഫംഗസ്സുകള്‍   രോഗനിയന്ത്രണത്തിനു സഹായിക്കുന്ന  ആന്‍റിബയോട്ടിക്കുകള്‍ ഉണ്ടാക്കി രോഗകാരണമായേക്കാവുന്ന ചില  സൂക്ഷ്മജീവികളുടെ  വളര്‍ച്ച   നിയന്ത്രിക്കുന്നു. പെനിസിലിന്‍  പോലെയുള്ള  ആന്‍റിബയോട്ടിക്ക്   ചില  ഫംഗസ്സുകളില്‍   നിന്നാണല്ലോ   അതു കണ്ടുപിടിച്ച  അലെക്സാണ്ഡര്‍  ഫ്ലെമിങ്ങ്   വേര്‍പെടുത്തി   എടുത്തത്  എന്നോര്‍മ്മിക്കുക.

  ചുരുക്കത്തില്‍  കൂണുകള്‍   വനങ്ങളുടെ ആരോഗ്യം , സമതുലനാവസ്ഥ, സുസ്ഥിരത എന്നിവ   നിലനിര്‍ത്തുന്നു.

 ഈ   വിവരങ്ങള്‍  ഇന്‍റെര്‍നെറ്റില്‍   നിന്നു   കിട്ടിയത് , ഫോട്ടൊകള്‍ ഞങ്ങള്‍  എടുത്തത്.   ചിലത്  ഗൂഗിളില്‍ നിന്ന്  

 



















 

Comments

Popular posts from this blog

11. മസ്സാച്യുസെറ്റ്സ് സംസ്ഥാന പാര്‍ക്കുകള്‍

7: ബോസ്ടണിലെ ന്യൂ ഇങ്ലണ്ട് അക്വേറിയം

29.ലോകത്തിലെ ഒന്നാമത്തെ സാങ്കേതിക സ്ഥാപനമായ എം.ഐ.റ്റി സന്ദര്‍ശനം