16. കൃസ്ത്യന്‍ സയന്സ് പ്രസ്ഥാനം
പത്തൊമ്പതാം നൂറ്റാണ്ടില്‍ ചാള്‍സ് ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തവും മറ്റും മത വിശ്വാസങ്ങളെവെല്ലു വിളിച്ചു വന്ന കാലഘട്ടത്തില്‍ അമേരിക്കയിലെ മസാച്ചുസെറ്റ്സ് ന്യൂ ഇങ്ലണ്ട് മേഖലയിലെ ചില പ്രൊടെസ്റ്റന്‍റ് മത വിശ്വാസികള്‍ ഉണ്ടാക്കിയ ഒരു വിശ്വാസ പ്രമാണം ആണ് കൃസ്ത്യന്‍ സയന്സ് എന്ന പേരില്‍ അറിയപ്പെട്ടത്. .
കൃസ്ത്യന്‍
സയന്സ് വിശ്വാസികള്‍ യഥാര്‍ത്ഥത്തില്‍
നാമിന്നു കാണുന്നതൊക്കെ ആത്മീയം
ആണെന്നും ഭൌതിക ലോകം മിഥ്യയാണെന്നും
വിശ്വസിക്കുന്നു. അസുഖം മാനസികം ആണെന്നും ഭൌതികം അല്ലെന്നും പ്രാര്‍ത്ഥന കൊണ്ട് അസുഖം എന്ന മനസ്സിന്‍റെ തോന്നല്‍ (മിഥ്യ) മാറ്റിയെടുക്കാം എന്നും ഇവര്‍ വിശ്വസിക്കുന്നു.
·
യേശുകൃസ്തുവിന്‍റെ ദൈവീകതയില്‍ ഇവര്‍ വിശ്വസിക്കുന്നു പക്ഷെ യേശുവിനെ ഒരു വിഗ്രഹം ആക്കാന്‍ ശ്രമിക്കുന്നില്ല. ദൈവപുത്രനായ
യേശുവിനെപ്പോലെ എല്ലാവരും ദൈവപുത്രനായി തന്നെ ജനിക്കുന്നു. യേശു ആത്മീയ നിയമങ്ങള്‍ ഉപയോഗിച്ചു അസുഖം മാറ്റി പാപികള്‍ക്ക് മാപ്പു കൊടുത്തു , അതുപോലെ യേശുവിന്‍റെ
നിയമങ്ങള്‍ അനുസരിച്ചാല്‍ അസുഖം മാറ്റാന്‍ ആവും എന്നും വിശ്വസിക്കുന്നു.
·
ഇവര്‍ ബൈബിളില്‍ വിശ്വസിക്കുന്നു എന്നാല്‍ അതില്‍ തെറ്റുകള്‍ ഉണ്ടെന്നും കരുതുന്നു.
കൃസ്ത്യന്‍ സയന്സ് വിശ്വാസികള്‍ അവരുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ നന്മകൊണ്ട് അവരുടെയും മറ്റുള്ളവരുടെയും അസുഖങ്ങള്‍ മാറ്റി
ജീവിതത്തില്‍ പ്രായോഗികമാക്കി കാണിക്കാന്‍ ശ്രമിക്കുന്നു. ഈ പ്രസ്ഥാനത്തിന്‍റെ
ഉപജ്ഞാതാവായ എഡ്ഡി എഴുതി പ്രസിദ്ധീകരിച്ച “ശാസ്ത്രവും ആരോഗ്യവും” എന്ന പുസ്തകം ആണ്
ഇവരുടെ വിശ്വാസ പ്രമാണം. ബൈബിള്‍
വചനങ്ങളും ഇവരുടെ പുസ്തകവും
മേല്‍പ്പറഞ്ഞ ആശയങ്ങള്‍ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. മന:ശ്ശക്തി ഉപയോഗിച്ച്
ഭൌതിക ശരീരത്തിന്‍റെ വിഷമങ്ങള്‍ മാറ്റാം
എന്ന് ഇവര്‍ കരുതുന്നു.
·
ഇവരുടെതായിട്ട്
ഇവിടെ ഒരു വലിയ പള്ളി
പണിതിട്ടുണ്ട് . ശില്‍പ്പകലയിലും
മറ്റും അതീവ ശ്രദ്ധയൊടെ ഉണ്ടാക്കിയ പള്ളി. ആ പള്ളിയുടെ
ഭാഗങ്ങള്‍ ആണ് മാപ്പേറിയവും
കൃസ്ത്യന്‍ സയന്സ് ലൈബ്രറിയും.
·
അവിടെ
വലിയ രണ്ട് പ്രാര്‍ത്ഥനാഹാളില്‍
ഞങ്ങളെ അവര്‍ കൊണ്ടു പോയി. പള്ളിയുടെ ഉള്‍ഭാഗങ്ങളും പ്രാര്‍ത്ഥനാ രീതിയുമൊക്കെ വിവരിച്ചു തന്നു. ആദ്യത്തെ വലിയ ഹാളില്‍ ഒരേ സമയം 8000 ആള്‍ക്കാര്‍ക്ക് ഇരിക്കാനുള്ള
സൌകര്യം ഉണ്ട്. ഇരട്ട ഡോം ആക്കി ഉണ്ടാക്കിയ പള്ളിയില്‍ ഒരൊറ്റ
തൂണു പോലും കാഴ്ച്ച മറക്കാന്‍ ഇല്ല എന്നത് അത്ഭുതകരം ആയിരിക്കുന്നു. റോമിലെ പാന്തിയോണിന്‍റെ ഉള്‍ഭാഗം പോലെ .
·
സാധാരണ
കൃസ്ത്യന്‍ പള്ളികളിലെപ്പോലെ
വികാരിയച്ചന്മാര്‍ അല്ല പ്രാര്‍ത്ഥന
നയിക്കുന്നത്. പ്രാര്‍ത്ഥിക്കാന്‍
വരുന്നവരില്‍ നിന്ന് ഒരു സ്ത്രീയും പുരുഷനും കൂടിയാണ് പ്രാര്‍ത്ഥന നയിക്കുന്നത്. അള്‍ത്താര എന്നു പറയാന്‍ ഒന്നുമില്ല. കുരിശും യേശുവിന്‍റെ
രൂപവും ഒന്നും ഇല്ല. പ്രസംഗിക്കാന്‍
രണ്ട് മൈക്കും ഏതാനും ഡെസ്കും ബെഞ്ചും മാത്രമാണ്
അള്‍ത്താരയുടെ സ്ഥാനത്ത് ഉള്ളത്.
·
എന്നാല്‍
പള്ളിയുടെ ചില ജനാലകളില്‍
യേശുവിന്‍റെ ചിത്രങ്ങള്‍ കണ്ണാടിയില്‍
വരച്ചു വെച്ചിട്ടുണ്ട്. പണ്ട് പാരീസിലെ
നോത്ര് ഡാം പള്ളിയിലെ ഭിത്തിയില്‍
ഉള്ളത്ര ഇല്ലെങ്കിലും ചിലതൊക്കെ
കണ്ടു. ഉണ്ണിയേശുവും ഉയിര്‍ത്തെനേല്‍പ്പുമൊക്കെ തന്നെ
ചിത്രീകരിച്ചിരിക്കുന്നത്.
·
ഈ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന മേരി ബെക്കറ്
എഡ്ഡിയുടെ ചില ഉദ്ധരണികള്‍
അവിടെ എഴുതി വെച്ചതില്‍ ചിലത് ഇതാ.
1. നിങ്ങള്‍ ഉയരത്തിലേക്ക് നോക്കുക , മനുഷ്യത്വത്തിന്‍റെ ഹൃദയം വിജയിക്കുന്നതും വികസിക്കുന്നതും കാണാം.
2. ചിന്തകര്‍ ഉണ്ടാവേണ്ട സമയം ആയി.
3. എന്‍റെ ജീവിതത്തിലെ എല്ലാ ശ്രമങ്ങളും പ്രാര്‍ത്ഥനകളും
അശ്രുബിന്ദുക്കാളും എല്ലാം എല്ലാം മനുഷ്യര്‍ക്കു വേണ്ടീ ആണ്. അവരുടെ ഇടയില്‍ സമാധാനവും സ്നേഹവും നിലനില്‍ക്കാനും പ്രചരിപ്പിക്കുവാനും ആണ്.
4. സ്നേഹം ഒരു സങ്കല്‍പ്പമല്ല, പ്രവൃത്തിയും
ശക്തിയുമില്ലാത്ത നന്മ മാത്രമല്ല. മനുഷ്യന്‍റെ സ്വഭാവത്തില്‍ വാത്സല്യത്തിന്‍റെ മഹത്തായ പ്രാധാന്യം വാക്കുകളില്‍ പറഞ്ഞു തീര്‍ക്കാന്‍ ആവില്ല. അത്
രഹസ്യമായി ചെയ്യുന്ന മൃദ്യലവും നിസ്വാര്‍ത്ഥവുമായ
പ്രവൃത്തി ആണ്. നിശബ്ദവും നിരന്തരവുമായ
നീണ്ട പ്രാര്‍ത്ഥനയാണ്. സ്വയം
മറക്കുന്ന ഹൃദയത്തില്‍ നിന്നും ഒഴുകിയെത്തുന്ന പ്രാര്‍ത്ഥന, കൃപയുടെ അനുകമ്പയുടെ ബഹിര്‍സ്ഫുരണം ആണത്. നടപ്പാതയില്‍ കാലു തെറ്റി വീഴാന്‍ പോയവരെ വീഴാതെ
സൂക്ഷിക്കുന്ന , ആവശ്യങ്ങളിലെക്കുംവിഷമങ്ങളിലെക്കും
മെല്ലെ വാതില്‍ തുറക്കുന്നകയ്യ് അങ്ങനെ മനുഷ്യരുടെ ജീവിതത്തിലെ അന്ധകാരം മാറ്റാന്‍
ഉള്ള സൌമ്യ പ്രകാശം.
5. എന്‍റെ കുട്ടികളെ നിങ്ങളോട് എനിക്ക്
നന്ദിയുണ്ട്, ബോധപൂര്‍വവും ശ്രദ്ധയോടെയും നിങ്ങള്‍ ചെയ്യുന്ന നല്ല
കാര്യങ്ങള്‍ക്കു വേണ്ടി. രോഗം
ബാധിച്ചവര്‍ക്ക് ആശ്വാസം കൊടുക്കുന്നതിനു, വേദനിക്കുന്നവരുടെ വേദന
കുറക്കാനും സന്തോഷം ഉണ്ടാക്കുവാനും
ശ്രമിക്കുന്നതിന്, വീണവരെ വീഴ്ചയില്‍ നിന്ന് ഉയര്‍ത്തുന്നതിനു , ദുര്‍ബലര്‍ക്ക്
ശക്തി നല്‍കുന്നതിനു , ആശ നഷ്ടപെട്ടു കൊണ്ടിരിക്കുന്ന ഹൃദയത്തിനു
പ്രതീക്ഷ ഉണ്ടാക്കുന്നതിന്.
ലൈബ്രറിയുടെ ഭിത്തിയില്‍
കുറിച്ചു വെച്ച ചില ഉദ്ധരിണികളും
ശ്രദ്ധേയമാണ്.
1. നമുക്ക് ഭയപ്പെടാന്‍ ഒന്നേ ഉള്ളു. ഭയം മാത്രം : ഫ്രാങ്ക്ലിന്‍ റൂസ്വെല്‍റ്റ്
2. ദൈവത്തിന്‍റെ കുട്ടികള്‍ക്കെല്ലാം നീതി യാഥാര്‍ത്ഥ്യമാകേണ്ട സമയം ആയി
: മാര്‍ട്ടിന്‍ ലൂതര്‍
കിങ്
3. മനുഷ്യരാശി ഒരു പുതിയ അവബോധത്തിന്‍റെ ധാര്‍മ്മിക
മൂല്യത്തിന്‍റെ ഉയര്‍ന്ന നിലയിലേക്ക് നീങ്ങേണ്ട സമയം ആയി. നമ്മൂടെ ഭയം
ഒഴിവാക്കി പരസ്പരം പ്രതീക്ഷ കൊടുക്കുന്ന ഒരവസ്ഥയിലേക്ക് എത്തിക്കാനുള്ള
സമയം ആയി. : പ്രൊഫ, വങാരി മത്തായി
4. നാം ഇന്നു ജീവിക്കുന്ന ലോകത്തില്‍
മറ്റെല്ലാത്തിനും ഉപരിയായി
മക്നുഷ്യരാശിക്കു സമാധാനത്തോടെ
ജീവിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാക്കാന്‍
സമയമായി. ആ ലോകം സൃഷ്ടിക്കവാന്‍ നിലനിര്‍ത്തുവാന്‍ നമുക്കെല്ലാം
ആവുന്നതു ചെയ്യാനും സമയമായി : ജെയിന്‍ ഗുഡാള്‍
5. നിങ്ങള്‍ക്കു ശക്തിയുണ്ട് . ചോദ്യം ഒന്നേ ഉള്ളു, ആ ശക്തി നിങ്ങള്‍ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതു മാത്രം ആണ് പ്രസക്തം മുഹമ്മദ് യൂനുസ്
6. പുരോഗതിയുടെ ഓരോ ഘട്ടവും
മനുഷ്യത്വത്തിന്‍റെയും ആത്മീയതയുടെയും പുതിയ ഘട്ടമാണ്. മേരി ബേക്കര്‍ എഡ്ഡി
കൂടുതല്‍ അറിയാന്‍
1. https://www.britannica.com/topic/Christian-Science
2. https://coldcasechristianity.com/writings/a-brief-overview-of-the-christian-science-worldview/













Comments
Post a Comment