14.Benjamin Franklin’s famous quotes ബെഞ്ചമിന്‍ ഫ്റാന്‍ക്ലിന്‍റെ പ്രസിദ്ധ വചനങ്ങള്‍

  1. “Love your Enemies, for they tell you your Faults.” – Poor Richard’s Almanack, 1756 നിങ്ങള്‍  നിങ്ങളുടെ ശത്രുക്കളെ  സ്നേഹിക്കുക , കാരണം അവരാണ്  നിങ്ങളുടെ തെറ്റുകള്‍  ചൂണ്ടിക്കാണിക്കുന്നത്

2. 2   “He that falls in love with himself will have no rivals.” - Poor Richard’s Almanack, 1739 

അവനവനെ പ്രേമിക്കുന്നവര്‍ക്ക് എതിരാളികള്‍ ഉണ്ടാവില്ല

3.    “There never was a good war or a bad peace.”-Letter to Sir Joseph Banks, president of the Royal Society of London, July 1783. Also cited in a letter to Quincy, Sr., American merchant, planter and politician, September 1783.

ഒരിക്കലും നന്‍മയിലേക്ക് നയിച്ച യുദ്ധമോ ചീത്തയിലേക്ക്  നയിച്ച സമാധാനമോ   ഉണ്ടായിട്ടില്ല

  1. “He that lies down with Dogs, shall rise up with fleas.” - Poor Richard’s Almanack, 1733

നായ്ക്കളുടെ  കൂടെ  ഉറങ്ങുന്നവന്‍റെ ശരീരത്തില്‍  നായ്പ്പേന്‍ ഉണ്ടായിരിക്കും

  1. “Better slip with foot than tongue.” - Poor Richard’s Almanack, 1734

നാക്കു തെറ്റുന്നതിനെക്കാള്‍ നല്ലത്  കാലു തെറ്റി  വീഴുന്നതാണ്

  1. “Look before, or you’ll find yourself behind.” - Poor Richard’s Almanack, 1735

മുന്നോട്ട്  നോക്കുക അല്ലെങ്കില്‍  നിങ്ങള്‍  പുറകില്‍ ആകും

7.    “Don’t throw stones at your neighbors, if your own windows are glass.” - Poor Richard’s Almanack, 1736

അയല്‍ വക്കത്തേക്ക് കല്ലെറിയരുത് , നിങ്ങളുടെ ജനാലകള്‍  ഗ്ലാസ് ഇട്ടതാണെങ്കില്‍ 

8.     “He that would live in peace & at ease, Must not speak all he knows or judge all he sees.” - Poor Richard’s Almanack, 1736

സ്വസ്ഥവും  സുഖവുമായി  ജീവിക്കേണ്ടവര്‍ അറിയാവുന്നതെല്ലാം  പറയുകയും കാണുന്നതെല്ലാം ന്യായമാണോ എന്നു തീരുമാനിക്കാനും ശ്രമിക്കരുത്

9.    “Well done is better than well said.” - Poor Richard’s Almanack, 1737

നന്നായിട്ട് ചെയ്യുന്നത് ഭംഗിയായി  പറയുന്നതില്‍ നന്ന്

10. “A right Heart exceeds all.” - Poor Richard’s Almanack, 1739

നല്ലൊരു ഹൃദയം എല്ലാത്തിലും  വലുതാണ്

11.   “What you seem to be, be really.” Poor Richard’s Almanack, 1744

ആരാണെന്ന് തോന്നുന്നുവോ, അതാവാന്‍ ശ്രമിക്കുക

  1.  “A true Friend is the best Possession.” - Poor Richard’s Almanack, 1744

ശരിയായ  സുഹൃത്ത് ഏറ്റവും  വലിയ  സമ്പാദ്യം ആണ്

13. “No gains without pains.” - Poor Richard’s Almanack, 1745

വേദനിക്കാതെ  ഒന്നും നേടാനാവില്ല

  1. “Dost thou love life? Then do not squander Time; for that’s the Stuff Life is made of.” - Poor Richard’s Almanack, 1746

നിങ്ങള്‍  ജീവിതത്തെ  സ്നേഹിക്കുന്നുണ്ടോ ? എങ്കില്‍ സമയം  പാഴാക്കരുത് , കാരണം  സമയം ആണ് ജീവിതം സൃഷ്ടിക്കുന്നത് .  

15. “Lost Time is never found again.” - Poor Richard’s Almanack, 1747

നഷ്ടപ്പെട്ട  സമയം  ഒരിക്കലും  തിരിച്ചു പിടിക്കാന്‍ ആവില്ല  

16. “When you’re good to others, you’re best to yourself.” - Poor Richard’s Almanack, 1748

നിങ്ങള്‍ മറ്റുള്ളവരോട് നന്നായി പെരുമാറുമ്പോള്‍ നിങ്ങള്‍ നിങ്ങളോടും നന്നായിരിക്കും

17. “Pardoning the Bad, is injuring the Good.” - Poor Richard’s Almanack, 1748

ചീത്ത ചെയ്യുന്നത്  മാപ്പാക്കരുത് , അതു നല്ലതിനെ നശിപ്പിക്കും

18. “Hide not your Talents, they for Use were made. What’s a Sun-Dial in the shade!” - Poor Richard’s Almanack, 1750

നിങ്ങളുടെ  കഴിവുകളെ  ഒളിച്ചു വെക്കരുത് , അത് ഉപയോഗിക്കാന്‍ ഉള്ളതാണ്. ഒരു  സൂര്യഘടികാരം  തണലില്‍  വെച്ചാല്‍  എന്താണ്  ഗുണം?

  1. “Glass, China, and Reputation, are easily crack’d, and never well mended.” - Poor Richard’s Almanack, 1750

സ്ഫടിക കളിമണ്ണ്  പാത്രങ്ങള്‍  പ്രശസ്തി ഇവ  പെട്ടെന്ന്   ഉടഞ്ഞുപോകാം , നേരെ  ആക്കാന്‍ പറ്റാത്ത  വിധം  

 

20. “What more valuable than Gold? Diamonds. Than Diamonds? Virtue.”   - Poor Richard’s Almanack, 1751

സ്വറ്ണം വജ്രം ഇവയെക്കാള്‍  അമൂല്യമായത് എന്ത്?  സ്വഭാവഗുണം

21. “Haste makes Waste.” - Poor Richard’s Almanack, 1753

ധൃതി കൊണ്ട്  ചവറ് കൂടുകയേ ഉള്ളു.

22. “Search others for their virtues, thy self for thy vices.” - Poor Richard’s Almanack, 1738

മറ്റുള്ളവരിലെ  നന്മ കാണാന്‍ ശ്രമിക്കുക, അവനവനിലെ തിന്‍മയും  

23. “It is better to take many Injuries than to give one.” - Poor Richard’s Almanack, 1735
ഒരാളിനു ഒരു മുറീവുണ്ടാക്കുന്നതില്‍ നന്ന്  സ്വയം പല പ്രാവശ്യം  മുറിവ് ഏറ്റുവാങ്ങുന്നതാണ്. 

 

24. “Wish not so much to live long as to live well.” - ​Poor Richard’s Almanack, 1738

കൂടുതല്‍  കാലം എങ്ങനെയെങ്കിലും ജീവിക്കുന്നതിനെക്കാള്‍ നല്ലത് കുറച്ചു  നാള്‍ നന്നായി ജീവിക്കുകയാണ്.

https://fi.edu/en/science-and-education/benjamin-franklin/famous-quotes


Comments

Popular posts from this blog

11. മസ്സാച്യുസെറ്റ്സ് സംസ്ഥാന പാര്‍ക്കുകള്‍

7: ബോസ്ടണിലെ ന്യൂ ഇങ്ലണ്ട് അക്വേറിയം

29.ലോകത്തിലെ ഒന്നാമത്തെ സാങ്കേതിക സ്ഥാപനമായ എം.ഐ.റ്റി സന്ദര്‍ശനം