12.അമേരിക്കന്‍ സ്വാതന്ത്ര്യ ദിനം ബൊസ്ടണില്‍ അല്‍പ്പം ചരിത്രവും

ജുലായ് 4 അമേരിക്കന്‍ സ്വാതന്ത്ര്യ് ദിനമായി കൊണ്ടാടുന്നു. 1776 ജുലായ് 4 നാണ് അമേരിക്കന്‍ സ്വാന്തന്ത്ര്യ പ്രഖ്യാപനം ഉണ്ടായത്. ഞാന്‍ ഇപ്പോള്‍ മകളുടെയും കുടുംബത്തിന്‍റെയും കൂടെ താമസിക്കുന്ന ബോസ്ടണ്‍ തുറമുഖത്ത് ഇറക്കാന്‍ കൊണ്ടൂ വന്ന തേയിലപ്പെട്ടികള്‍ അവയുടെ ഇറക്കുമതി നികുതി പൊടുന്നനെ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ ആദ്യം കുടിയേരിപ്പാര്‍ത്തവര്‍ കപ്പലില്‍ നിന്നു കടലിലേക്ക് എറിയുകയായിരുന്നു. ബോസ്ടണ്‍ ടീ പാര്‍ട്ടി 1773 ഡിസംബര്‍ 16 നായിരുന്നു നടന്നത്. ന്യൂ ഇങ്ലണ്ട് മേഖലയിലെ ആദ്യകാല കുടിയേറ്റക്കാര്‍ ആയിരുന്നു ബ്രിട്ടീഷ് കപ്പലില്‍ കയറി ചായപ്പെട്ടികള്‍ കടലിലേക്ക് അറിഞ്ഞത്. അമേരിക്കന്‍ വിപ്ലവത്തിന്‍റെ ആരംഭമായിരുന്നു അത്. പ്രധാനമായിട്ടും ഈ സമരം ബ്രിട്ടീഷുകാര്‍ക്കെതിരെ ആയിരുന്നു. കോണ്ടിനെന്‍റല്‍ കോണ്ഗ്രെസ്സ് എന്ന അമേരിക്കന്‍ സ്വാതന്ത്രമര നേതാക്കളുടെ കൂട്ടായ്മ്മയാണ് ജുലായ് 4 1776 ല്‍ അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. അന്ന് ഉണ്ടായിരുന്ന 13 സംസ്ഥാനങ്ങള്‍ പ്രഖ്യാപനത്തില്‍ ഒപ്പു വെച്ചു. ബ്രിട്ടന്‍റെ ഭരണത്തില്‍ നിന്നു സ്വന്തന്ത്രമായി അമേരിക്കന്‍ ഐക്യ നാടുകള്‍ എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രം അങ്ങനെ സ്ഥാപിക്കപ്പെട്ടു. . ആ ജുലായ് 4 ആഘോഷപൂര്‍ വം കൊണ്ടാടുന്നു അമേരിക്കന്‍ പൌരന്മാര്‍. ഈ ദിവസം ആഘോഷത്തിന്‍റെ ഭാഗമായി വറ്ണാഭമായ വെടിക്കെട്ട്, പരേഡുകള്‍, ബാര്‍ബെക്യൂ പിക്നിക്കുകള്‍ , രാജ്യഭക്തി ഗാനങ്ങളുടെ സംഗീതം, കുടുംബ സംഗമങ്ങള്‍ അമേരിക്കന്‍ പതാകകള്‍ കൊണ്ട് എല്ലായിടവും അലങ്കരിക്കല്‍ ഒക്കെയാണ് പരിപാടി. അമേരിക്കയുടെ സ്ഥാപക നേതാക്കളുടെ ധൈര്യവും ത്യാഗങ്ങളും അമേരിക്കന്‍ രാഷ്ട്റം നിലകൊള്ളുന്ന മൂല്യങ്ങളും ഈ ദിവസം പ്രകീര്‍ത്തിക്കപ്പെടുന്നു. ഞങ്ങള്‍ ഉച്ച കഴിഞ്ഞാണ് ബോസ്റ്റണിലേക്ക് പോയതു. വെടിക്കെട്ട് കാണാനും രാത്രിയില്‍ ബൊശ്റ്റന്‍ തുറമുഖം കാണാനും കൂടി ഒരു ബോറ്റു യാത്ര മകള്‍ ബുക്കു ചെയ്തു. തുറമുഖത്തിനെ വാര്‍ഫില്‍ കുറെ സമയം ചുറ്റി നടന്നു. അവിടെയുള്ള Baarking Crab എന്ന് പേരുള്ള റ്സ്ടോറന്‍റില്‍ നിന്നു ഭക്ഷണം കഴിച്ചു 845 നു ബോട്ടില്‍ കയറി. 1030 വരെ ബോട്ടില്‍ തുറമുഖത്തും ചാള്‍ നദിയില്‍ കൂടിയും ചുറ്റി നടന്നു. 1030 ആയപ്പോള്‍ നഗര ഹൃദയത്തില്‍ വെടിക്കെട്ടി തുടങ്ങി. അടുത്തു നിന്നു കാണാന്‍ തിരക്കു മൂലം സാദ്ധ്യമായില്ല എങ്കിലും ദൂരെ നിന്നു വെടിക്കെട്ട് കാണാന്‍ കഴിഞ്ഞു. ഏതാണ്ട് 18 മിനുട്ട് നീണ്റ്റു നിന്ന വെടിക്കെട്ടിനു ശേഷം ബോട്ടു ജെട്ടിയില്‍ എത്തി യാത്ര അവസാനിപ്പിച്ചു. നമ്മുടെ തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ട് കണ്ടിട്ടുള്ളവര്‍ക്ക് ഇതൊന്നും വെടിക്കെട്ടായി തോന്നുകയില്ല എങ്കിലും കുട്ടികള്‍ക്ക് കൌതുകമായി. അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ ചരിത്രം ( താല്‍പര്യം ഉള്ളല്ലവര്‍ക്ക് വേണ്ടി മാത്രം വിവിധ വെബ്സൈറ്റുകളില്‍ നിന്നു സംഗ്രഹിച്ചത് ) ഫ്രെഞ്ച് വിപ്ലവമൊ റഷ്യന്‍ വിപ്ലവമോ പോലെ സംഭവബഹുലമൊ നമ്മുടെ ഭാരതത്തിലെ സ്വാന്തന്ത്ര്യസമരം പോലെ നീണ്ടൂ നിന്ന അഹിംസാ സമരമോ ആയിരുന്നില്ല അമേരിക്കന്‍ സ്വാന്തന്ത്ര്യ യുദ്ധം കുറഞ്ഞ കാലം കൊണ്ട് നടന്ന സമരത്തിലൂടെ ബ്രിട്ടീഷുകാരുമായി നടന്ന തുറന്ന യുദ്ധത്തിലൂടെയാണ് അമേരിക്കന്‍ ഐക്യ നാടുകളുടെ രൂപീകരണത്തിലേക്ക് നയിച്ചത് . അമേരിക്കന്‍ സ്വാന്തന്ത്ര്യസമരത്തിനു മുമ്പ് ഫ്രാന്‍സും ബ്രിട്ടനും തമ്മില്‍ 1754 മുതല്‍ അമേരിക്കയിലെ പിറ്റ്സ് ബര്‍ഘ് , പെന്സില്വാനിയ മേഖലയിലെ കോളണീ പ്രദേശത്തെപ്പറ്റിയുള്ള തര്‍ക്കം ആണ് ഏഴുവര്‍ഷം നീണ്ടു നിന്ന ഏഴുവര്‍ഷ യുദ്ധത്തിലേക്ക് നയിച്ചത്. ഈ സംഘട്ടനത്തിന്‍റെ അനുരണനങ്ങള്‍ യൂറോപ്പ് ആഫ്രിക്ക ഏഷ്യ എന്നീ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയുണ്ടായി. ഈ യുദ്ധാവസാനം മുതല്‍ ആണ് അമേരിക്കന്‍ സ്വാതന്ത്ര്യ സമരം തുടങ്ങിയത് എന്നു തന്നെ പറയാം. അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സംഭവങ്ങള്‍ താഴെ കൊടുക്കുന്നു. 1. ഏഴുവര്‍ഷ യുദ്ധത്തിന്‍റെ അവസാനം : ഫെബ്രുവരി 10, 1763 :ഈ ദിവസം ബ്രിട്ടനും ഫ്രാന്‍സും ഒപ്പുവെച്ച ഒരു സന്ധി അനുസരിച്ച് ഈ യുദ്ധം അവസാനിക്കുന്നു. മിസ്സിസ്സിപ്പി നദിക്ക് കിഴക്കുള്ള കോളണി പ്രദേശങ്ങള്‍ ഫ്രാന്‍സ് ബ്രിട്ടനു വിട്ടുകൊടുത്തു. ഇതോടുകൂടി അറ്റ്ലാന്‍റിക് തീരത്തു താമസിച്ചിരുന്ന ബ്രിട്ടീഷ് വംശജരായ കൊളണിക്കാരുടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ഭയം ഇല്ലാതായി. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് പട്ടാളക്കാരെ നിലനിര്‍ത്താനും മറ്റുമുള്ള ചിലവിനു വേണ്ടി നികുതികള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം എടുക്കേണ്ടിവന്നു. ഇത് ശക്തമായ പ്രതിഷേധത്തിലേക്ക് നയിച്ചു. . 2. സ്റ്റാമ്പ് നിയമം പാസാക്കല്‍ മാര്‍ച്ച് 22, 1765 ബ്രിട്ടീഷുകാര്‍ നിയമ രേഖകള്‍ ഉണ്ടാക്കാനും പത്രങ്ങള്‍, എന്തിന് കളിക്കുന്ന ചീട്ടിനു വരെ നികുതി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. അമേരിക്കന്‍ കോളണിക്കാരുടെ മേല്‍ ആദ്യം ഉണ്ടാക്കിയ നികുതി ചുമത്തല്‍ ആയിരുന്നു ഇത് , സ്വാഭാവികമായി ഇതിനെതിരെ പ്രതിഷേധം ഉണ്ടായി. ഇതിനെതിരെയും ഭാവിയില്‍ മറ്റു നികുതികള്‍ ചുമത്താതെ ഇരിക്കാനും സമരങ്ങള്‍ തുടങ്ങി 3, ബ്രിട്ടീഷ് പട്ടാളക്കാര്‍ ബോസ്റ്റണില്‍ എത്തിച്ചേര്‍ന്നു ഒക്റ്റോബര്‍ 1768 ചുമത്തിയ നികുതികള്‍ പ്രയോഗികമാക്കാന്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ ബോസ്ടണില്‍ എത്തി. പ്രാദേശികമായി ഉണ്ടായ പ്രതിഷേധങ്ങള്‍ ഒതുക്കാനും കൂടി ആയിരുന്നു ഇത്. നാട്ടുകാര്‍ക്ക് ഇത് ഇഷ്ടപ്പെട്ടില്ല. പട്ടാളക്കാരും നാട്ടുകാരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 1770 മാര്‍ച്ചില്‍ അഞ്ചു പേര്‍ക്കു മരണം ഉണ്ടായി. വിപ്ലവകാരികള്‍ ഇതിനെ ബോസ്റ്റണ്‍ കൊലപാതകം എന്നു വിളിച്ചു. 4. 1772ലെ വസന്തകാലം ബ്രിട്ടീഷ് കോളണി നിയമത്തില്‍ പ്രതിഷേധിക്കാന്‍ അമേരിക്കയില്‍ പലയിടത്തും കമ്മറ്റികള്‍ ഉണ്ടാക്കി. അമേരിക്കയില്‍ അങ്ങനെ ഒരു പൊതുവായ അഭിപ്രായ സമന്വയത്തിലേക്ക് വഴിയൊരുങ്ങി. 5. ബോസ്ടണ്‍ ടീ പാര്‍ട്ടി ഡിസംബര്‍ 16 , 1773 ബോസ്ടണ്‍ തുറമുഖത്ത് ഇറക്കാന്‍ കൊണ്ടൂവന്ന തേയിലപ്പെട്ടികള്‍ സമരക്കാര്‍ കടലിലേക്ക് ല്‍ എറിഞ്ഞു. . 6. 1774 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ : ബ്രിട്ടീഷുകാര്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നു. ബ്രിട്ടീഷ് പാര്‍ലമന്‍റ് വീണ്ടും കോളണി നിവാസികളെ ബുദ്ധിമുട്ടിക്കാന്‍ നിയമ നിര്‍മ്മാണം നടത്തുന്നു. ബോസ്ടണ്‍ തുറമുഖം അടച്ചു. ബ്രിട്ടീഷ് പട്ടാളക്കാര്‍ അവിടെയൂള്ള വീടുകളിലും മറ്റും താമസം ആക്കി, ഇതില്‍ നിന്നൊക്കെ അമേരിക്കയില്‍ ബ്രിട്ടീഷുകാരോടുള്ള വൈരാഗ്യം കൂടി വന്നു. 7. 1775 - 1777 വരെ : സ്വാതന്ത്ര്യ പ്രഖ്യാപനം ഏപ്രില്‍ 19, 1775 മുതല്‍ അമേരിക്കന്‍ സ്വാതന്ത്ര്യ സേനയും ബ്രിട്ടീഷ് പട്ടാളക്കാരുമായി തുറന്ന യുദ്ധം തുടങ്ങി. മസാച്ചുസെറ്റ്സിലെ ലെക്സിങ്ടന്‍ കൊങ്കോര്‍ഡ് എന്നിവിടങ്ങളില്‍ പരസ്പരം വെടി ഉതിര്‍ത്തു. ഇത് കേട്ടറിഞ്ഞ് ആയിരക്കണക്കിനു സന്നദ്ധഭടന്മാര്‍ പൂര്‍വതീരത്ത് ഒന്നുകൂടി. അമേരിക്കന്‍ ഭൂഖണ്ഡ പട്ടാളത്തിന്‍റെ തുടക്കം ആയി. 8. 1775 നവംബര്‍ വിര്‍ജീനിയായിലെ ബ്രിട്ടീഷ് ഗവറ്ണര്‍ , നാട്ടുകാരില്‍ നിന്നു ബ്രിട്ടീഷ് പട്ടാളത്തില്‍ ചേരുന്ന കറുത്ത വര്‍ഗക്കാരായ അടിമകള്‍ക്ക് സ്വാതന്ത്ര്യം വാഗ്ദാനം ചെയ്ത് പ്രഖ്യാപനം ഇറക്കി. പതിനായിരക്കണക്കിനു ആഫ്രിക്കന്‍ വംശജരായ അമേരിക്കക്കാര്‍ ബ്രിട്ടീഷ് പട്ടാളത്തില്‍ ചേര്‍ന്നു. കുറച്ചു പേര്‍ മാത്രം നാട്ടുകാരോടോപ്പം നിന്നു. 9. ബങ്കര്‍ ഹില്ലിലെ യുദ്ധം അമേരിക്കക്കാര്‍മ് ചേറുത്തു നിര്‍ത്തി . ജൂണ്‍ 17, 1775 സ്വാതന്ത്ര്യ സമരത്തിലെ ആദ്യത്തെ സംഘട്ടനം. വിജയം ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് ആയിരുന്നു എങ്കിലും അവര്‍ക്കെതിതിരെ 2 മണിക്കൂര്‍ അമേരിക്കന്‍ പട്ടാളം ചെറുത്തു നിന്നു. തല്‍ക്കാലം പിന്‍ വാങ്ങേണ്ടി വന്നു എങ്കിലും അമേരിക്കക്കാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയും എന്ന അത്മവിശ്വാസം ഉണ്ടാക്കി. 10. ഫെബ്രുവരി 27, 1776 : മൂര്‍സ് ക്രീക് യുദ്ധം അമേരിക്കക്കാരില്‍ ബ്രിട്ടീഷ് അനുകൂലികളായ സ്കോട്ടിഷ് വംശജരായവരെ അമേരിക്കന്‍ പട്ടാളം തോല്‍പ്പിച്ചു. . ഇതോടു കൂടി കരോളീനായിലെ ബ്രിട്ടീഷ് അനുകൂലികള്‍ നീശ്ശബ്ദരാക്കപ്പെട്ടു. 11. ദക്ഷിണ കരോളീനയിലെ ആള്‍ക്കാര്‍ ബ്രിട്ടീഷുകാരെ തുരത്തി ജൂണ്‍ 28 1776 ബ്രിട്ടീഷുകാര്‍ ദിവസം മുഴുവന്‍ നീണ്ടു നിന്ന സള്ളിവന്‍ ദ്വീപിലെ ആക്രമണം അമേരിക്കന്‍ പട്ടാളം തടഞ്ഞു നിര്‍ത്തി. ചാള്‍സ്ടണ്‍ തുറമുഖത്തോട് അടുക്കാന്‍ ബ്രിട്ടീഷ് നേവിക്ക് കഴിഞ്ഞില്ല. . ബ്രിട്ടീഷ് പട്ടാളം തോറ്റൊടി . 12. ജുലായ് 1776 : അമേരിക്കയിലെ 13 സംസ്ഥാനങ്ങള്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്നു. രണ്ടാം കോണ്ടീനെന്‍റല്‍ കോണ്‍ഗ്രസ്സ് സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചു. . ബ്രിട്ടനുമായി എന്നന്നേക്കുമായി പിരിഞ്ഞു. ബ്രിട്ടീഷ് രാജാവ് ജോര്‍ജ് ആറാമന്‍ തോല്വി സമ്മതിക്കുന്നില്ല. അമേരിക്കന്‍ സംസ്ഥാനങ്ങള്‍ സ്വന്തം ദേശീയതക്കും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ടു. 13. ഡിസംബര്‍ 1776 മുതല്‍ ജനുവരി 1777 വരെ അമേരിക്കന്‍ സേനാനായകനായി നിയമിതനായ ജോര്‍ജ് വാഷിങ്ങ്ടന്‍ ഡേലവെയര്‍ നദി കടന്ന് ന്യൂ ജര്‍സിയില്‍ എത്തി. അവിടെ ഉണ്ടായിരുന്ന ബ്രിട്ടീഷ് അനുകൂലികളയ ജര്‍മ്മന്‍ പട്ടാളക്കാരെ ഡിസംബര്‍ 26 നും അതുപോലെ പ്രിന്സ്റ്റണില്‍ വെച്ച് ജനു 3 നു ബ്രിട്ടീഷ് പട്ടാളക്കാരെയും തോല്‍പ്പിച്ചു. തോല്‍പ്പിച്ചു. തുടര്‍ന്ന് അമേരിക്കന്‍ പട്ടാളക്കാര്‍ ന്യൂ ജര്‍സിയില്‍ താമസമാക്കി. 14. ആഗസ്ത്1777 സരട്ടോഗാ യുദ്ധം ,ബ്രീട്ടീഷുകാര്‍ക്ക് തിരിച്ചടി ഷുയ്ലര്‍ തുറമുഖം മൂന്നാഴ്ച കയ്യടക്കി വെച്ചിരുന്ന ബ്രിട്ടീഷ് പട്ടാളക്കാരെ അമേരിക്കന്‍ പട്ടാളം തുരത്തി തുറമുഖം വീണ്ടെടുത്തു. 15. ഒക്ടോബര്‍ 17, 1777 ന്യൂ ഇങ്ലണ്ടിലെ അമേരിക്കന്‍ സമരത്തില്‍ ചേരാതിരുന്ന കോളണികളെ ജനറല്‍ ജോണ്‍ ബുര്‍ഗൊയ്ന്‍ തോല്‍പ്പിച്ചു , സരട്ടോഗ്ഗാ യുദ്ധത്തില്‍ 6000 ബ്രിട്ടീഷ് പടാളക്കാര്‍ കീഴടങ്ങി. ഇത് ബ്രിട്ടനു വലിയ നാണക്കേടായി , ഫ്രാന്സിനു യുദ്ധത്തില്‍ നേരിട്ട് ഇടപെടാന്‍ പ്രേരണയും ആയി. 16. ഡിസംബര്‍ 1777. 20 മൈല്‍ അകലത്തില്‍ പെന്സില്വാനിയായില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷുകാരെ ഫോറ്ജ് താഴ്വര വഴി അമേരിക്കന്‍ പട്ടാളം ആക്രമിച്ചു. അമേരിക്കന്‍ പട്ടാളത്തിനു മെച്ചപ്പെട്ട സൌകര്യങ്ങള്‍ ലഭ്യമായി, അച്ചടക്കത്തോടെ യുദ്ധത്തില്‍ പങ്കെടുക്കാനും അവസരം കിട്ടി. . 17. ഫെബ്രുവരി 1778 ള്‍ ഫ്രാന്‍സ് യുദ്ധത്തില്‍ ഇടപെട്ടു സരട്ടോഗ യുദ്ധ വിജയവും നയതന്ത്ര ഇടപെടലും കൊണ്ട് ഫ്രാന്‍സ് അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് സാമ്പത്തിക മിലിട്ടറി സഹായം എത്തിച്ചു കൊടുക്കുന്നു. 18. മേയ് മുതല്‍ ഡിസംബര്‍ 1778 വരെ കഷ്ടിച്ച് 150 പട്ടാളക്കാരുമായി വിര്‍ജീനിയായില്‍ റൊജര്‍ ക്ലാര്‍ക്ക് ഓഹിയോയിലെ ബ്രിട്ടീഷ് പോസ്റ്റുകള്‍ ആക്രമിച്ച് കീഴടക്കി. അവിടെ ഉണ്ടായിരുന്ന ഫ്രെഞ്ച് സംസാരിക്കുന്ന കുടിയേറ്റക്കാരോട് അമേരിന്‍ സേനയെ സഹായിക്കാന്‍ ആവശ്യപ്പെട്ടു.. നാട്ടുകാരായ ഇന്ത്യക്കാര്‍ എതിര്‍ത്തു എങ്കിലും ഈ ശ്രമം കൊണ്ട് ഓഹിയൊ നദിയുടെ വടക്കോട്ട് അമേരിക്കന്‍ സ്വാധീനം വ്യാപിച്ചു. 19. ദക്ഷിണ ഭാഗത്തെ വിജയങ്ങള്‍ : 1779 to 1781 : മേയ് 12, 1780 ബ്രിട്ടീഷുകാര്‍ ചാള്‍സ്റ്റണ്‍ കീഴടക്കി , അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് കനത്ത പരാജയം ഉണ്ടായി. ദക്ഷിണ ഭാഗത്തെ കോളണികള്‍ നഷ്ടപ്പെടാതിരിക്കാനുള്ള അവസാനത്തെ ശ്രമം ആയിരുന്നു ഇത്. പെന്‍സില്‍വാനിയായും ന്യു യോര്‍ക്കും നഷ്ടമായതു കൊണ്ട് . 20. ബ്രിട്ടീഷ് പട്ടാളം കീഴടങ്ങി സെപ്റ്റംബര്‍ - ഒക്ടോബര്‍ 1781 അമേരിക്കന്‍ ഫ്രെഞ്ച് പട്ടാളക്കാരുടെ കൂട്ടായ്മ്മ വിര്‍ജീനിയ യോര്‍ക് ടൌണ്‍ ഉപദ്വീപില്‍ വെച്ച് ഒരു വലിയ ബ്രിട്ടീഷ് സേനാവ്യുഹത്തെ തോല്‍പ്പിച്ചു. ജനറല്‍ കോണ്വാള്‍ ഗത്യന്തരമില്ലാതെ കീഴടങ്ങി. 21. 1762 മുതല്‍ 1787 വരെ 100,000 ബ്രിട്ടീഷുകാരോടു കൂടി നിന്ന അമേരിക്കക്കാര്‍ ബ്രിട്ടന്‍ ക്യാനഡാ വെസ്റ്റ് ഇന്ഡീസിലെ ബ്രിട്ടീഷ് കോളണികള്‍ ഇവയിലേക്ക് കുടിയേറി . അവരില്‍ 15000 ഓളം പേര്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ആയിരുന്നു. അവരില്‍ ചിലര്‍ ആഫ്രീക്കയിലെ സിറാ ലിയൊണ്‍ എന്ന രാജ്യത്തിലേക്ക് പോയി. . 22. സെപ്റ്റംബര്‍ 3 1783 : പാരീസ് സന്ധിയുടമ്പടി അനുസരിച്ച് യുദ്ധം തീര്‍ന്നു. ക്യാനഡാ മാത്രം ബ്രിട്ടീഷ് കോളണിയായി തുടര്‍ന്നു. അമേരിക്കന്‍ ഐക്യ നാടുകളുടെ അയല്വക്കാം ആയി സ്വതന്ത്രമായി വളര്‍ന്നു. 23, അമേരിക്കന്‍ ഭരണ ഘടന 1787 ല്‍ അംഗീകരിക്കപെട്ടു. പെന്സില്‍ വാനിയായില്‍ കൂടിയ സംസ്ഥാനങ്ങളുടെ സമ്മേളനത്തില്‍ അമേരിക്കന്‍ ഭരണ ഘടന സ്വീകരിക്കപ്പെട്ടു. 1777 ല്‍ ഉണ്ടാക്കിയ രേഖക്കു പകരം അമേരിക്കന്‍ ഐക്യ നാടുകളുടെ അടിസ്ഥാന രേഖയായി മാറി. അവലംബം 1. https://www.nps.gov/subjects/americanrevolution/timeline.htm 2. https://en.wikipedia.org/wiki/American_Revolutionary_War ബോസ്റ്റണ്‍ തുറമുഖം രാത്രിയില്‍ , സ്വാതന്ത്ര്യ ദിന വെടിക്കെട്ട് ഇവയുടെ വിഡിയോ കാണാന്‍ യുട്യൂബ് ചാനല്‍ നോക്കുക https://www.youtube.com/channel/UCrEI_8SMBgY8Kt0LVU-ubHw

Comments

Popular posts from this blog

11. മസ്സാച്യുസെറ്റ്സ് സംസ്ഥാന പാര്‍ക്കുകള്‍

7: ബോസ്ടണിലെ ന്യൂ ഇങ്ലണ്ട് അക്വേറിയം

29.ലോകത്തിലെ ഒന്നാമത്തെ സാങ്കേതിക സ്ഥാപനമായ എം.ഐ.റ്റി സന്ദര്‍ശനം