5.ബൊസ്ടന്‍ നഗരവും പ്രാന്ത പ്രദേശവു

ബോസ്റ്റണ്‍ ഒരു ചരിത്ര നഗരം ആണെന്ന് മുമ്പു സൂചിപ്പിച്ചിരുന്നു. 1630 ല്‍ ഇങ്ലണ്ടില്‍ നിന്നു കുടിയേറി പാര്‍ത്തവര്‍ സ്ഥാപിച്ച നഗരം ആണ് ബോസ്റ്റണ്‍. ഇപ്പോഴും ചില സഥലങ്ങള്‍ ഇങ്ലീഷ് കുടിയേറിപാര്‍പ്പുകാര്‍ കൊടുത്ത പേരില്‍ തന്നെ അറിയപ്പെടുന്നു. ബോസ്ടണ്‍ മസ്സാച്യുസെറ്റ്സ് എന്ന സംസ്ഥാനത്തിന്‍റെ തലസ്ഥാന നഗരം ആകുന്നു. ഇങ്ലണ്ടില്‍ നിന്നു മതപരമായ സ്വാതന്ത്ര്യം തേടി ഒളിച്ചോടിപ്പോയവര്‍ ആയിരുന്നു ഇവീടെ എത്തിയത് . ഈ നഗരം അമേരിക്കന്‍ വിപ്ലവത്തിന്‍റെ ജന്‍മസ്ഥലം ആയാണ് അറിയപ്പെടുന്നത്. കഴിഞ്ഞ ഒരു ലക്കത്തില്‍ സൂചിപ്പിച്ചതു പോലെ പ്രസിദ്ധമായ ബോസ്ടണ്‍ ടീ പാര്‍ട്ടി ആയിരുന്നു അമേരിക്കന്‍ വിപ്ലവത്തിനു തുടക്കം കുറിച്ചത്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന തേയിലയുടെ നികുതി കുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ചു ചൈനയില്‍ നിന്നും മറ്റും കൊണ്ടു വന്ന ചായപ്പെട്ടികള്‍ കപ്പലില്‍ കയറി കടലിലേക്ക് എറിഞ്ഞായിരുന്നു പ്രതിഷേധം പ്രകടിപ്പിച്ചത്. ബോസ്റ്റണ്‍ നഗരത്തെക്കുറിച്ച് രസകരമായ ചില വിവരങ്ങള്‍ ഇതാ . 1. ബോസ്റ്റണ്‍ നഗരത്തിന്‍റെ പേരു ഒരു ഇങ്ലണ്ടിലെ ഒരു ചെറിയ പട്ടണത്തിന്‍റെ പേരാണ്. കുടിയേറി പാര്‍ക്കാന്‍ വന്നവര്‍ കൊടുത്ത ആ പേരു തന്നെ ഇന്നും നില നില്‍ക്കുന്നു. 2. 1896ല്‍ സ്ഥാപിച്ച ഭംഗിയുള്ള റെവറേ ബീച്ചാണ് അമേരിക്കയിലെ പൊതുജനങ്ങള്‍ക്കു തുറന്നു കൊടുത്ത ആദ്യത്തെ ബീച്ച്. 3. അമേരിക്കയിലെ ആദ്യത്തെ അന്തര്‍ഭഭൌമപാത ഉണ്ടാക്കിയത് ബോസ്റ്റണില്‍ ആണ്, 1897ല്‍ . 4. അമേരിക്കയിലെ പൊതുജനങ്ങള്‍ക്കു ഉല്ലാസത്തിനു വേണ്ടി ഒത്തു കൂടാന്‍ ഉണ്ടാക്കിയ ബോസ്റ്റണ്‍ കോമ്മണ്‍ എന്നറിയപ്പെടുന്ന ആദ്യത്തെ പാര്‍ക്ക് ഇവിടെ 1634ല്‍ സ്ഥാപിച്ചു. 5. ന്യൂട്ടണ്‍ എന്ന നഗരം 1860 ല്‍ ന്യൂട്ടണ്‍ ഡൂലിറ്റില്‍ എന്ന ധനികന്‍ നഗരത്തിനു വേണ്ടീ കുറെ സ്ഥലം വിട്ടു കൊടുത്തതു കൊണ്ട് കൊടുത്തതാണ്, ഐസക് ന്യൂട്ടണുമായി ഇതിനു ബന്ധമൊന്നുമില്ല. 6. അമേരിക്കയിലെ ആദ്യത്തെ ചോക്കോളെറ്റ് ഫാക്റ്ററി 1765 ല്‍ വാല്‍ട്ടര്‍ ബേക്കറ് എന്നയാള്‍ സ്ഥാപിച്ചതാണ്,ഡോര്‍ചെസ്റ്റര്‍ എന്ന സ്ഥലത്ത് . 7. ഭൂമിക്കടിയില്‍ 90 അടി താഴ്ചയില്‍ വാഹനം ഓടിക്കാന്‍ ഒരു ടണല്‍ ബോസ്ടണില്‍ ഉണ്ട്. ഇപ്പൊഴും അമേരിക്കയിളെ ഏറ്റവും താഴ്ചയുള്ള ടണല്‍ ആണിത്. 8. 1659 നും 1681 നും ഇടയില്‍ ബോസ്റ്റണില്‍ ക്റുസ്തുമസ് ആഘോഷം നടത്തിയിരുന്നില്ല. അത് അനാവശ്യമായ ഒരു ആഘോഷമായി അന്ന് കരുതിയിരുന്നു. 9. ശര്‍ക്കര ടാങ്കു പൊട്ടിത്തെറിച്ച് 1919ല്‍ 21 പേര്‍ മരണപ്പെടുകയും 100 ല്‍ അധികം പേര്‍ക്ക് പരുക്കു പറ്റുകയും ചെയ്തു. കൂറെയധികം കുതിരകളും അപകടത്തില്‍ പെട്ട് മരിച്ചു. ലക്ഷക്കണക്കിനു ശര്‍ക്കര ലായിനി സൂക്ഷിച്ചിരുന്നസ് സംഭരണ ടാങ്കു പൊട്ടിയാന്‍ ഈ അപകടം ഉണ്ടായത്. 10. ബോസ്റ്റണ്‍ നഗരത്തില്‍ 1984 മുതല്‍ മദ്യപാനികള്‍ ആഘോഷിച്ചിരുന്ന ഹാപ്പി അവര്‍ നിരോധിച്ചിരിക്കുകയാണ്. മദ്യപിച്ച് വാഹന അപകടങ്ങള്‍ വല്ലാതെ വര്‍ദ്ധിച്ചപ്പൊഴാണ് ഇത് നിരോധിച്ചത്. വില കുറച്ച രാത്രി വൈകുമ്പൊള്‍ മദ്യം വില്‍പ്പന നടത്തുന്നത് മറ്റു ചില സംസ്ഥാനങ്ങളും നിരോധിച്ചിട്ടുണ്ട്. 11. അമേരിക്കയിലെ ആദ്യത്തെ ലൈറ്റ് ഹൌസ് ഉണ്ടാക്കിയത് 1716ല്‍ ബോസ്റ്റണില്‍ ആയിരുന്നു. 12. ബോസ്റ്റണ്‍ യൂണിവേര്‍സിറ്റി പാലം പ്രസിദ്ധമാണ്. ഈ പാലത്തില്‍ ഒരു റോഡിന്‍റെ താഴെ ട്രെയിനും അതിന്‍റെ താഴെ ബോട്ടും പോകാന്‍ സൌകര്യം ഉണ്ട്. മുകളില്‍ വിമാനം കൂടി പറന്നാല്‍ നാലു തരം വാഹനങ്ങള്‍ ഒന്നിനു താഴെ ഒന്നായി വരാം. 13. ബോസ്ടണ്‍ നഗരത്തിലെ ജോണ്‍ ഹാങ്കൊക്ക് ടവര്‍ കാലാവസ്ഥാ പ്രവചന കേന്ദ്രമായും ഉപയോഗപ്പെടുന്നു. വിവിധ നിറത്തില്‍ ഉള്ള വിളക്കുകള്‍ വഴി കാലാവസ്ഥയിലെവ്യതിയാനങ്ങള്‍ ഇവിടെ ജനങ്ങളെ അറിയിക്കുന്നു. 14. 1990ല്‍ ആണ് അമേരിക്കയിലെ ഏറ്റവും വലിയ കലാ വസ്തു ചോരണം ഇവിടെ നടത്തിയത്. 500 മില്യണ്‍ ഡോളറ് വിലയുള്ള പെയിന്‍റിങ്ങുകള്‍ ആയിരുനു മോഷ്ടിക്കപ്പെട്ടത് ഇസബെല്ല സ്റ്റുവാര്‍ട്ട് മ്യൂസിയത്തില്‍ നിന്ന്. 15. ലോകത്തിലെ ഏറ്റവും പഴയ ബേസ് ബാള്‍ പാര്‍ക്ക് ഫെന്‍ വേ പാര്‍ക്ക് ഇവിടെയാണ്.1912ല്‍ ആണ് ഇത് ഉദ്ഘാടനം നടത്തിയത് . 16. ദക്ഷിണ അമേരിക്കയിലെ ആദ്യത്തെ കോളേജ് ഇവിടെയാണ് സ്ഥാപിക്കപ്പെട്ടത്. ഹാര്‍ വാര്‍ഡ് 1636 ല്‍ ആണ്‍ പ്രവര്‍ത്തനം തുടങ്ങിയത്. 17. എല്ലാ വര്‍ഷവും ഡിസംബര്‍ 16 നു ബോസ്റ്റണ്‍ ടീ പാര്‍ട്ടിയുടെ പുനരാവിഷ്കരണം ബോസ്റ്റണ്‍ തുറമുഖത്തു നടക്കുന്നു. അമേരിക്കയിലെ വിദ്യാഭ്യാസപരമായി ഏറ്റ്വും മുന്നോക്കം നില്‍ക്കുന്ന സംസ്ഥാനം ആണ് മസാച്യുസെറ്റ്സ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഹാര്‍ വാര്‍ഡ് സര്‍വകലാശാല മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ സ്ഥാപനങ്ങള്‍ ഇവിടെയാണ്. ബൊസ്റ്റണ്‍ നഗരത്തെപ്പറ്റി പറയുമ്പൊള്‍ , പ്രത്യേകിച്ചും ഇവിടത്തെ റോഡുകള്‍ “കാല്‍നടക്കാര്‍ക്ക് സ്വര്‍ഗവും ഡ്രൈവര്‍മാര്‍ക്ക് നരകവും” ആണെന്ന് പറയാറുണ്ട് തലങ്ങനെയും വിലങ്ങനെയും ഉള്ള റോഡൂകള്‍ കാല്‍ നടക്കാര്‍ക്ക് സൌകര്യം ആണെങ്കിലും വാഹനം ഓടിക്കുന്നവര്‍ക്ക് അത്ര സൌകര്യമല്ല. ഞങ്ങളുടെ കുട്ടികള്‍ താമസിക്കുന്ന പ്രാന്തപ്രദേശങ്ങള്‍ വീടുകള്‍ക്കു ചുറ്റും പൈന്‍ ഓക്ക് മരങ്ങള്‍ കൊണ്ട് നിബിഡമാണ്. മുയല്‍ മാന്‍ അണ്ണാന്‍ ഇവയൊക്കെ വീടിന്‍റെ തൊട്ടടുത്തു വരെ ചിലപ്പൊള്‍ വരാറൂണ്ട് എന്ന് അവര്‍ പറഞ്ഞു. ഏതായാലും എന്‍റെ രാവിലെയുള്ള പതിവു നടപ്പിനു അനുയോജ്യമായ സ്ഥലം ആണ് ഇവിടെ. രാവിലെ ചെറിയ തണുപ്പു തോന്നുന്നതു കൊണ്ട് രോമക്കുപ്പായം വെണ്ടി വരുന്നു എന്നു മാത്രം. എല്ലാ വീടുകളും മിക്കവാറും മരത്തില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇങ്ലണ്ടീലെപ്പൊലെയുള്ള വീടുകള്‍. ഒന്നരയോ രണ്ടോ ഏക്കര്‍ എല്ലാ വീടുകള്‍ക്കും ചുറ്റും സ്വന്തമായുണ്ട്. കുഴല്‍ക്കിണറില്‍ നിന്നുള്ള ശുദ്ധമായ വെള്ളം നഗരത്തിലെ മലിനീകരണം ഇല്ലാത്ത വായു എല്ലാം സമൃദ്ധമാണ്. ഞാന്‍ രാവിലെ നടക്കാന്‍ പോകുമ്പൊള്‍ മൊബൈലില്‍ എടുത്ത നാട്ടിന്‍പുറത്തെ വീടുകളുടെ ചിത്രങ്ങള്‍ ഇതോടോപ്പം കൊടുക്കുന്നു. വാഹനങ്ങളുടെ എണ്ണം വളരെ വര്‍ദ്ധിച്ച അമേരിക്ക അന്തരീക്ഷ മലിനീകരണത്തിനു കാര്യമായ സംഭാവന ചെയ്യുന്നുണ്ട്. ഓരോ വീട്ടിലും രണ്ടൂം മൂന്നും കാറുകള്‍ അപൂര്‍വമല്ല. എന്നാല്‍ അടുത്തകാലത്ത് സൌരോര്‍ജ്ജവും കാട്ടില്‍ നിന്നുള്ള വൈദ്യുതിയും വര്‍ദ്ധിച്ച് ഉപയൊഗിച്ചു വരുന്നു. ഇത്തരം ഊര്‍ജ്ജ രൂപങ്ങളുടെ ഉപയോഗത്തെപ്രിത്സാഹിപ്പിക്കാന്‍ നികുതി ഇളവുകളും വ്യ്വസായങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും കൊടുക്കുന്നു. ഞങ്ങളുടെ കുട്ടികള്‍ പോലും സൌരോര്‍ജ്ജ പ്ലാന്‍റ് സ്ഥാപിച്ച് വേനല്‍ ക്കാലത്ത് ഊര്‍ജ്ജ ബില്ല് ഗണ്യമായി കുറക്കുന്നു എന്നു പറഞ്ഞു. അവര്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നു ഉത്പാദിപ്പിക്കുന്ന ഊര്ര്ജ്ജം കുറച്ചു ബാക്കിക്കു മാത്രം കൊടുത്താല്‍ മതിയാവും . ചില മാസങ്ങളില്‍ ഒന്നും കൊടുക്കേണ്ടീ വരാറില്ല എന്നും പറഞ്ഞു. നമ്മുടെ കെ.എസ്.ഈ.ബി. പുരപ്പുറ സൌരോര്‍ജ്ജ പദ്ധതി ഉണ്ടാക്കി ഉപഭോക്താക്കളെ പറ്റിക്കുന്ന കാര്യം അടുത്തു വായികുകയുണ്ടായി.

Comments

Popular posts from this blog

11. മസ്സാച്യുസെറ്റ്സ് സംസ്ഥാന പാര്‍ക്കുകള്‍

7: ബോസ്ടണിലെ ന്യൂ ഇങ്ലണ്ട് അക്വേറിയം

29.ലോകത്തിലെ ഒന്നാമത്തെ സാങ്കേതിക സ്ഥാപനമായ എം.ഐ.റ്റി സന്ദര്‍ശനം