25.ലഹരി മരുന്നും ശിക്ഷയും അമേരിക്കയിലും ഭാരതത്തിലും

  

അമേരിക്കയില്ലഹരിമരുന്നു ഉപയോഗിക്കുന്നതിനും കൈവശം വയ്കുന്നതിനും കടുത്ത ശിക്ഷയാണ്  കൊടുക്കുന്നത്. ഒരാളിന്റെ കാറില്നിന്നോ മറ്റോ ഒരൊറ്റ ഡോസ് എല്.എസ്.ഡി.യോ മരി ജുവാനായൊ കണ്ടു പിടിച്ചാല്അയാള്ക്ക് ആറ്  വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഉടമസ്ഥനറിയാതെ കാറില്ആരെങ്കിലും കൊണ്ടുവെച്ചതാണെങ്കില്പോലും. കൊലപാതകക്കുറ്റത്തിനും ബലാല്സംഗകുറ്റത്തിനും  പരമാവധി ആറ് വര്ഷമാണ്ശിക്ഷ എന്നറിയുമ്പോള്സര്ക്കാര്ലഹരിമരുന്നിനെതിരെ എത്ര ശക്തമായി പ്രവര്ത്തിക്കുന്നു എന്ന് കാണാം. ഏറ്റവും അടുത്ത് കണ്ട കണക്കുകള്അനുസരിച്ചു അമേരിക്കന്‍  ജയിലില്ശരാശരി 30 ലക്ഷം ആള്‍ക്കാരെ ലഹരി ഉപയോഗിച്ചതിനൊ അതു വിറ്റതിനൊ ജയില്‍ ആക്കുന്നു എന്നറിയുന്നു. ജൈലില്‍ ഉള്ളവരില്‍  60% പേരും ലഹരിമരുന്നു കൈവശം വച്ചതിനോ ഉപയോഗിച്ചതിനോ ശിക്ഷിക്കപ്പെട്ടവരാണ്. ഇവര്ജയില്ശിക്ഷ അനുഭവിച്ചു കഴിഞ്ഞു പുറത്ത് വന്നാല്പോലും ഏതെ ങ്കിലും ജോലി കിട്ടുവാനുള്ള സാധ്യത കുറവാണ്. ലഹരി മരുന്ന് കേസില്ശിക്ഷിക്കപ്പെട്ട ഒരാളിന്റെ വസ്തുവകകള്കണ്ടു കെട്ടാന്വരെ സര്‍ക്കാറിനു കഴിയും.    എണ്പതു വയസ്സുകഴിഞ്ഞ രണ്ടു വൃദ്ധദമ്പതികളുടെ വീട്ടില്അവരുടെ കൊച്ചുമകന്ലഹരി മരുന്നുപയോഗിച്ചതിനു അവരുടെ വീട് സര്ക്കാര്ഏറ്റെടുത്തതായി എവിടെയോ വായിച്ചതായി ഓറ്ക്കുന്നു. പ്രധാനമായും മെക്സിക്കോ ക്യാനഡാ അതൃത്തികള്‍   വഴിയാണ് അമേരിക്കന്ഐക്യനാടുകളിലേക്ക്  ലഹരി കടത്തുന്നതത്രേ.

ചില സ്ഥിതിവിവരകണക്കുകള്പരിശോധിച്ചു നോക്കാം.  ഒരു വര്‍ഷം 507.8 ലക്ഷം  സഞ്ചാരികള്‍ ഒരു വര്‍ഷം അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നു. മറ്റൊരു   60 ലക്ഷം  കടല്മാര്ഗവും  3700 ലക്ഷം കരമാര്ഗവും.  1160 ലക്ഷം വാഹനങ്ങള്അമേരിക്കന്മെക്സിക്കോ ക്യാനഡാ അതൃത്തികളില്കൂടി കടന്നു പോകുന്നു.  9,000  യാത്രാ ചരക്കുകപ്പലുകള്അമേരിക്കന്തുറമുഖങ്ങളില്വന്നു പോകുന്നു. ദക്ഷിണ അമേരിക്കയില്നിന്ന്പല വഴികളില്ആയാണ് ലഹരി മരുന്ന് കടത്തുന്നത്. ഇതിനു വേണ്ടി മാഫിയാ സംഘങ്ങള്അനവധി ആണ്. അവരുടെ കൃത്യം തടസ്സപ്പെടുത്തുന്ന ആരെയും വക വരുത്താനും മടി ഇല്ലാത്തവരാണിവര്‍. ക്യാനഡാ വഴിയും ലഹരി മരുന്നുകള്കടത്തുന്നുഇതിനെല്ലാം ഉപരി രഹസ്യമായി അമേരിക്കയില്തന്നെ ലഹരി മരുന്നുകള്കൃഷി ചെയ്യുന്നുമുണ്ടത്രേ. ഇതൊക്കെ ആണെങ്കിലും ലഹരിമരുന്നിന്റെ ഉപയോഗം കൂടിക്കൊണ്ടിരിക്കുന്നു എന്നാണ് കണക്കുകള്കാണിക്കുന്നത്. ന്യുയോര്ക്ക്നഗരമാണ്ലഹരി കടത്തലുകാരുടെ കേന്ദ്രം ആയി പ്രവര്‍ത്തിക്കുന്നത്. മരിജുവാന, എല്.എസ്.ഡി,  കൊക്കെയിന്‍ ,  Ecstacy എന്ന ഓമനപ്പേരില്അറിയപ്പെടുന്ന എം.ഡി.എം.ഏ, എന്നീ മരുന്നുകളാണ് കൂടുതലും കടത്തുന്നത്. ഉപയോഗിക്കുന്നവര്‍ക്കിടയില് Rock , ecstasy   എന്നും മറ്റും  പല പേരില്‍  അറിയപ്പെടുന്നു. വളരെ ലാഭകരമായ ഒരു വ്യവസായം  ആയി ഇത് നടക്കുന്നുഇത്രയും വലിയ രാജ്യമായതുകൊണ്ടും അറ്റ്ലാന്റിക്  ശാന്തസമുദ്രങ്ങളുടെ നീണ്ട തീരം സംരക്ഷിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടും ആവശ്യക്കാര്ധാരാളം ഉള്ളതു കൊണ്ടും ആവാം ഇത്രയൊക്കെ നിയമങ്ങള്ഉണ്ടായിട്ടും സര്‍ക്കാര്‍   അനാശാസ്യ പ്രവറ്ത്തികളെ  നിയന്ത്രിക്കാന്വിഷമിക്കുന്നത്.   ചെറുപ്പക്കാരുടെ ഇടയില്ലഹരിമരുന്നിന്റെ  ഉപയോഗം വ്യാപകമാണ് എന്നതു മറ്റൊരു വസ്തുത.

അമേരിക്കയിലെ ലഹരിമരുന്നിന്റെ വ്യാപാരം എത്രമാത്രം ഉണ്ടെന്നു ചില കണക്കുകള്പരിശോധിച്ചാല് മനസ്സിലാകും.  2001  ഇല് പിടിച്ചെടുത്ത കൊക്കെയിന്‍  111  മെട്രിക്ടണ്‍, വില കിലോഗ്രാമിന്  12000 - 35000 ഡോളര്വരെ, ചില്ലറ വില ഒരു ഡോസിന്  10-20  ഡോളര്‍. അതുപോലെ  2506  കിലോഗ്രാം ഹിരോയിന്പിടിച്ചുഇതിന്റെ വില കിലോഗ്രാമിന് 50,00 - 200,000  ഡോളര്‍. എന്തിനു ecstacy എന്ന് ഓമനപ്പേരില്അറിയപ്പെടുന്ന  MDMA   ഒരു ഗുളികക്ക്  20-30  ഡോളര്വരെ വിലയുണ്ടു. ഒരു വര്‍ഷം  72 ലക്ഷം  ഗുളിക വരെ ചിലവാകുന്നു ഗുളിക ഉണ്ടാക്കുന്ന ലബോറട്ടറി വരെ ആയിരക്കണക്കിനു അമേരിക്കയില്തന്നെയുണ്ട്. ധാരാളം കൃഷിസ്ഥലങ്ങള്‍ ഉള്ളതുകൊണ്ടും ജനവാസം കുറവായതു കൊണ്ടും കഞ്ചാവും മറ്റും കൃഷി ചെയ്യാനും കഴിയുന്നു. പെട്ടെന്ന് പണക്കാരാവാന്താല്പര്യമുള്ളവര്ഇവിടെയും ധാരാളം ഉണ്ടെന്നതും ഒരു കാരണമാവാം

നമ്മുടെ   നാട്ടിലും   ലഹരിമരുന്നിന്‍റെ  ഉപയോഗം   വര്‍ദ്ധിച്ചു വരുന്നു ,  പണ്ട് കോളേജുകളില്‍   മാത്രം    ആയിരുന്നു എങ്കില്‍ സ്കൂളുകളിലും   ലഹരിമരുന്നുകള്‍ അനായാസമായി   ലഭ്യമാണ്. ഓണ്‍ ലയിന്‍   പഠനം  വ്യാപകമായപ്പോള്‍   വില്‍പ്പനക്കാര്‍ക്കും ആവശ്യക്കാര്‍ക്കും  എളുപ്പമായി.   പെണ്‍കുട്ടികളെ  ഉപയോഗിച്ചു  വ്യാപകമായി   ലഹരിമരുന്നു   കച്ചവടം  നടത്തുന്ന  ശ്രുംഖലകള്‍  കേരളത്തില്‍  ഉണ്ടെന്ന്    കുറച്ചു നാള്‍ മുമ്പ്   ചാനലുകളില്‍  കണ്ടു. ഇത്തരം   കുറ്റകൃത്യങ്ങളില്‍   പെടുന്നവര്‍ക്ക് നിസ്സാര  ഫൈന്‍   കൊടുത്ത്  രക്ഷപെടുന്നതുകൊണ്ട്  ഇതു   വ്യാപകമാവുന്നു.  നമ്മുടെ  ചില വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍   തന്നെ   ഇതില്‍  ഉണ്ടെന്ന്  കേള്‍ക്കുന്നു.   ഭരണ കക്ഷി അനുകൂല സംഘടനകളുടെ   അംഗങ്ങള്‍   ആണെങ്കില്‍  അവര്‍   തടിതപ്പുന്ന   അവസരങ്ങളും കുറവല്ല. ഏതായാലും   കടുത്ത  ശിക്ഷ കൊടുക്കുക   മാത്രം ആണ്  നമ്മുടെ   യുവജനങ്ങളെ   രക്ഷപെടുത്താന്‍  ഒരേ  ഒരു മാര്‍ഗം. ചെറിയ  അളവില്‍   മയക്കുമരുനു  ഉപയോഗിക്കുകയോ   കൈകാര്യം  ചെയ്യുകയോ ആയാല്‍   10  വര്‍ഷം  കഠിന തടവിനും  ഒരു ലക്ഷം രൂപ  വരെ  പിഴയടക്കാനും  നിയമം ഉണ്ട്, അതുപോലെ മയക്കുമരുന്നു കച്ചവടം ചെയ്താല്‍ 20 വര്‍ഷം വരെ തടവും 2 ലക്ഷം രൂപ വരെ   പിഴയും വരെ ശിക്ഷിക്കാം. പക്ഷെ   പിടിക്കപ്പെട്ടവരില്‍  എത്രപേര്‍ക്ക് ഈ ശിക്ഷ  കിട്ടുന്നു  എന്നത് അത്ഭുതകരമാണ്.  2023 ലെ  കണക്കനുസരിച്ച്  463  പേരെ   മയക്കുമരുന്നു  കടത്തിയതിനു  കേസെടുത്തു അതില്‍ 101  പേരെ  മാത്രമാണ്  ശിക്ഷിച്ചത്. 715 പേരെ 414 കേസുകളിലായി  സംശയത്തിന്‍റെ  ആനുകൂല്യം നല്‍കി വെറുതെ  വിടുകയും ചെയ്തു.

US Data Source : US Drug Enforcement Agency website : http://www.policyalmanac.org/crime/archive/drug_trafficking.shtml

Comments

Popular posts from this blog

11. മസ്സാച്യുസെറ്റ്സ് സംസ്ഥാന പാര്‍ക്കുകള്‍

7: ബോസ്ടണിലെ ന്യൂ ഇങ്ലണ്ട് അക്വേറിയം

29.ലോകത്തിലെ ഒന്നാമത്തെ സാങ്കേതിക സ്ഥാപനമായ എം.ഐ.റ്റി സന്ദര്‍ശനം